വ​ണ്ടി​പ്പെ​രി​യാ​റി​ലെ കൈ​ത്തോ​ട് ന​വീ​ക​ര​ണം നി​ർ​ത്തി​വ​ച്ചു
Sunday, May 31, 2020 9:38 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പെ​രി​യാ​ർ ചോ​റ്റു​പാ​റ കൈ​ത്തോ​ട് ന​വീ​ക​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. മു​ഴു​വ​ൻ കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ച്ച് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തേ​തു​ട​ർ​ന്നാ​ണ് പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ച​ത്. പെ​രി​യാ​ർ ന​ദി​യോ​ട് കൈ​ത്തോ​ട് ചേ​രു​ന്ന സ്ഥ​ലം മു​ത​ൽ വീ​തി​കു​റ​ഞ്ഞ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും വീ​തി​യും ആ​ഴ​വും കു​ട്ടി നി​ർ​മി​ക്കു​ന്ന​തി​ന് ഏ​ഴു​ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. ഇ​തി​നു​പു​റ​മേ 10 ല​ക്ഷം രൂ​പ​യു​ടെ പു​തി​യ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ പു​തി​യ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.
എം​എം​ജെ പ്ലാ​ന്േ‍​റ​ഷ​ന്‍റെ സ്ഥ​ലം മാ​ത്ര​മാ​ണ് വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി കൂ​ടു​ത​ലാ​യി എ​ടു​ത്തു​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യേ​റി​യി​രി​ക്കു​ന്ന സ്ഥ​ല​വും പൊ​ളി​ച്ചു​മാ​റ്റി​യ​ശേ​ഷം മാ​ത്രം തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് നേ​താ​ക്ക​ൾ.
ഇ​തി​നി​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പ​ണി​ക​ൾ മു​ൻ​പോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തി​നാ​യി തോ​ട് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച സം​യു​ക്ത വി​ക​സ​ന സ​മി​തി​യു​ടെ യോ​ഗം അ​ടു​ത്ത​ദി​വ​സം​ത​ന്നെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് പ​റ​ഞ്ഞു.