മാ​തൃ​ക​യാ​യി ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, May 31, 2020 9:38 PM IST
ചെ​റു​തോ​ണി: പ്ര​വാ​സി​ക​ൾ​ക്ക് പ​ത്തു വി​മാ​ന ടി​ക്ക​റ്റു​ക​ൾ ന​ൽ​കി കെ ​എ​സ് യു ​ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് യൂ​ണി​റ്റ് മാ​തൃ​ക​യാ​യി.കോ​വി​ഡ് പ്ര​തി​സ​ന്ധി​യാ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​വാ​ൻ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ യൂ​ത്ത് കെ​യ​റി​ന്‍റെ സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് പ​ദ്ധ​തി​യി​ലേ​ക്ക് 10 വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്കു​ള്ള ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് കെ ​എ​സ് യു ​ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് യൂ​ണി​റ്റ് ന​ൽ​കി​യ​ത്.
യൂ​ണി​റ്റ് ക​മ്മി​റ്റി​യും മു​ൻ​കാ​ല കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് തു​ക ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കെ ​എ​സ് യു ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്രാം ടി​ക്ക​റ്റു​ക​ൾ​ക്കു​ള്ള തു​ക കൈ​മാ​റി.യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബേ​സി​ൽ, ഷാ​സ്, ഷ​ക്കീ​ർ, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​ഷി​ദ്, ഷം​ലി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​വ​ച​മൊ​രു​ക്കാ​ൻ എ​ൻ 95 മാ​സ്ക് ഉ​ൾ​പ്പെ​ടെ 100 പി​പി​ഇ കി​റ്റു​ക​ൾ കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ വാ​ങ്ങി ന​ൽ​കി​യി​രു​ന്നു.