കേ​ര​ള​ത്തിന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ഉ​റ​പ്പുവ​രു​ത്താ​ൻ നി​ല​പാ​ട് സ്വീ​ക​രി​ച്ച വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​ണ് കെഎസ്‌യു: ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി
Sunday, May 31, 2020 2:55 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ, ച​രി​ത്ര പു​രോ​ഗ​തി ഉ​റ​പ്പുവ​രു​ത്താ​ൻ പ്ര​തി​ബ​ദ്ധ​ത​യോ​ടു​കൂ​ടി നി​ല​പാ​ട് സ്വീ​ക​രി​ച്ച വി​ദ്യാ​ർ​ത്ഥി പ്ര​സ്ഥാ​ന​മാ​ണ് കേ​ര​ള വി​ദ്യാ​ർ​ഥി യൂ​ണി​യ​നെന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. കെഎ​സ്​യു തൊ​ടു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന 63-ാം ​സ്ഥാ​പ​ക ദി​നാ​ഘോ​ഷം തൊ​ടു​പു​ഴ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹോ​മി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

അ​വ​കാ​ശ സ​മ​രപോ​രാ​ട്ട​ങ്ങ​ളു​ടെ തീ​ച്ചൂ​ള​യി​ൽ നി​ന്നും ഉ​യ​ർ​ന്നുവ​ന്ന കെഎസ്‌യുവിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ളച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ടെന്നും വ​ർ​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി​യും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടുപോ​വു​ക​യാ​ണ് സംഘടനയെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.

തുടർന്ന് സേവ്യേയേ​ഴ്സ് ഹോം ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു കു​ന്ന​ത്തി​നൊ​പ്പം കേ​ക്ക് മു​റി​ച്ച് സ്ഥാ​പ​ക ദി​നാ​ഘോ​ഷം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഉ​ച്ചഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെയ്തു.

കെ​എ​സ്​യു തൊ​ടു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​കെഎ​സ്‌യു ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി ജോ​സ​ഫ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ഐ. ബെ​ന്നി, മു​ൻ​സി​പ്പ​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ്, സാ​ജ​ൻ ചി​മ്മി​നി​കാ​ട്ട്, ആ​ശി​ഷ് മാ​ത്യു, ജേ​ക്ക​ബ് സോ​ജ​ൻ, അ​ഭി​ലാ​ഷ് ക​രിം​കു​ന്നം, ഫൈ​സ​ൽ ടി ​എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.