തോ​ട്ടം മേ​ഖ​ല​യി​ലെ ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു
Saturday, May 30, 2020 10:49 PM IST
മൂ​ന്നാ​ർ: ലോ​ക്ക് ഡൗ​ണി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഇ​ള​വു​ക​ൾ വി​ന​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തോ​ട്ടം മേ​ഖ​ല. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ച്ചു നി​ന്ന​തി​ൽ ഒ​രു പ​രി​ധി​വ​രെ വി​ജ​യി​ച്ച മേ​ഖ​ല​യാ​ണ് തോ​ട്ടം മേ​ഖ​ല​യാ​യ മൂ​ന്നാ​റും എ​സ്റ്റേ​റ്റു​ക​ളും. എ​ന്നാ​ൽ ഈ ​ഇ​ള​വു​ക​ൾ തി​രി​ച്ച​ടി​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ക​ർ​ശ​ന​മാ​യി സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​ന്നി​രു​ന്ന പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും അ​യ​ഞ്ഞ സ​മീ​പ​നം സ്വീ​ക​രി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ൻ​പോ​ലും ത​യാ​റാ​കാ​തെ​യാ​ണ് പ​ല​രും പു​റ​ത്തി​റ​ങ്ങു​ന്ന​ത്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും പ​ര​ക്കെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ക​ട​ക​ൾ​ക്കു മു​ന്നി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മെ​ല്ലാം ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ്.

ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ളും വ്യാ​പ​ക​മാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ഒ​രു ഓ​ട്ടോ റി​ക്ഷ​യി​ൽ പ​ര​മാ​വ​ധി ര​ണ്ടു​പേ​രെ മാ​ത്രം ക​യ​റ്റി സ​വാ​രി ന​ട​ത്ത​മെ​ന്ന നി​ർ​ദേ​ശം മ​റി​ക​ട​ന്ന് അ​ഞ്ചും ആ​റും പേ​രെ കു​ത്തി​നി​റ​ച്ചാ​ണ് ഓ​ട്ടോ​ക​ൾ ഓ​ടു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് എ​ത്തി​യ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.