വാ​ട്സാ​പ്പി​ലൂ​ടെ 10 ട​ണ്‍ ശ​ർ​ക്ക​ര വി​ൽ​പ​ന ന​ട​ത്തി
Saturday, May 30, 2020 10:49 PM IST
മ​റ​യൂ​ർ: വി​ള​ക​ൾ​ക്ക് വാ​ട്സാ​പ്പി​ലൂ​ടെ വി​പ​ണി. മ​റ​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ലു​ള്ള മാ​പ്കോ ക​ർ​ഷ​ക വി​പ​ണി​യാ​ണ് വാ​ട്സാ​പ്പി​ലൂ​ടെ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​ത്.

സ​ന്പ​ർ​ക്ക വി​ല​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ള​ക​ൾ വി​ല്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഘം കേ​ര​ള​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും വാ​ട്സാ​പ്പി​ലൂ​ടെ ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​ത്. 10 ട​ണ്‍ മ​റ​യൂ​ർ ശ​ർ​ക്ക​ര, കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ളി​ൽ വി​ള​യു​ന്ന ഒ​രു ട​ണ്‍ പ്ലം​സ്, അ​ര​ട​ണ്‍ പാ​ഷ​ൻ ഫ്രൂ​ട്ട് തു​ട​ങ്ങി​യ ശീ​ത​കാ​ല പ​ഴ വ​ർ​ഗ​ങ്ങ​ളാ​ണ് വി​ൽ​പ​ന ന​ട​ത്തി​യ​ത്.

ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ന​ല്കി​യാ​ണ് സം​ഘം ഉ​ത്്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. മ​റ​യൂ​ർ ശ​ർ​ക്ക​ര കി​ലോ​ഗ്രാ​മി​ന് 55 മു​ത​ൽ 60 രൂ​പ​യാ​ണ് നി​ല​വി​ലെ വി​ല. പ്ലം​സി​ന് 60 രൂ​പ​യും പാ​ഷ​ൻ ഫ്രൂ​ട്ടി​ന് 80 മു​ത​ൽ 100 രൂ​പ​യാ​ണ് വി​ല ല​ഭി​ച്ച​ത്.