ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ
Saturday, May 30, 2020 10:49 PM IST
അ​ടി​മാ​ലി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണം സ​മാ​ഹ​രി​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി അ​ടി​മാ​ലി​യി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ. അ​ടി​മാ​ലി ഈ​സ്റ്റ്, വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​രി​യാ​ണി വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്. ബി​രി​യാ​ണി ച​ല​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം സി.​എ. ഏ​ലി​യാ​സ് നി​ർ​വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ​ത​ന്നെ ബി​രി​യാ​ണി ഉ​ണ്ടാ​ക്കി പാ​യ്ക്കു​ചെ​യ്ത് ആ​വ​ശ്യ​ക്കാ​രു​ടെ പ​ക്ക​ലെ​ത്തി​ക്കു​ക​യാ​ണ്. ബി​രി​യാ​ണി ഒ​ന്നി​ന് നൂ​റു രൂ​പ​യാ​ണ് നി​ര​ക്ക്.
യോ​ഗ​ത്തി​ൽ വി​നു സ്ക​റി​യ, പി.​കെ. സ​ജീ​വ്, ഇ.​എം. ഇ​ബ്രാ​ഹിം, കെ.​എം. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.