റോ​ഷി അ​ഗ​സ്റ്റി​ൻ അ​നു​ശോ​ചി​ച്ചു
Saturday, May 30, 2020 10:45 PM IST
ചെ​റു​തോ​ണി: രാഷ്‌ട്രീയ, സാ​മൂ​ഹി​ക​രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ക​രു​ത്തു​റ്റ രാഷ്‌ട്രീയ നേ​താ​വാ​യി​രു​ന്നു എം.​പി. വീ​രേ​ന്ദ്ര​കു​മാ​റെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​വും നാ​നാ​ത്വ​വും നി​ല​നി​ർ​ത്തു​ന്ന​തി​ന് ഉ​റ​ച്ച നി​ല​പാ​ടു​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ടു​ത്ത​ത്. മി​ക​ച്ച ത​ത്വ​ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും വാ​ഗ്മി​യു​മാ​യ അ​ദ്ദേ​ഹം ലോ​ക​സ​ഭ​യി​ൽ സാ​ധാ​ര​ണ​ക്കാ​ര​നു​വേ​ണ്ടി​യാ​യി​രു​ന്നു നി​ര​ന്ത​ര പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തി​യ​ത്. ജ​ന​പ്ര​ധി​യാ​യും മാ​ധ്യ​മ​രം​ഗ​ത്തും ശോ​ഭി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ലു​ള്ള ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും റോ​ഷി പ​റ​ഞ്ഞു. റി​യി​ച്ചു.