ആ​നു​കൂ​ല്യം വാ​ങ്ങാ​നെ​ത്തി​യ​വ​ർ​ക്ക് സാ​മൂ​ഹ്യ അ​ക​ലം അ​ക​ലെ​യാ​യി
Saturday, May 30, 2020 10:45 PM IST
അ​ടി​മാ​ലി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷേ​മ​പെ​ൻ​ഷ​നോ ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​നോ മ​റ്റു സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളോ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ് മു​ഖാ​ന്തി​രം 1000 രൂ​പ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​വ​ഴി ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തേ തു​ട​ർ​ന്ന് അ​ടി​മാ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ആ​നു​കൂ​ല്യം നേ​ടാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് വ​ലി​യ ആ​ക്ഷേ​പ​ത്തി​ന് കാ​ര​ണ​മാ​യി. രാ​വി​ലെ​മു​ത​ൽ ആ​ളു​ക​ളു​ടെ വ​ലി​യ വ​ൻ​തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ട്ട​ത്. പോ​ലീ​സെ​ത്തി തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വി​ഭാ​ഗം പോ​ലീ​സി​ൽ പാ​രാ​തി ന​ൽ​കി.

അ​തേ​സ​മ​യം ആ​ൾ കൂ​ടി​യ​തി​ൽ ബാ​ങ്കി​ന് പ​ങ്കി​ല്ലെ​ന്നും ഈ​മാ​സം 31 ന് ​സ​മ​യ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മെ​ന്ന ധാ​ര​ണ​യി​ൽ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ജൂ​ണ്‍ 15 വ​രെ ദീ​ർ​ഘി​പ്പി​ച്ച​താ​യും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം വീ​ടു​ക​ൾ​വ​ഴി എ​ത്തി​ക്കേ​ണ്ട ആ​നു​കൂ​ല്യം ബാ​ങ്ക് അ​ധി​കൃ​ത​ർ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി വി​ത​ര​ണം​ചെ​യ്യാ​ൻ ശ്ര​മി​ച്ചതാ​ണ് തി​ര​ക്കു​ണ്ടാ​കാൻ കാ​ര​ണ​മെ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.