വൈ​ദിക‌മ​ന്ദി​രം ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​ക്കി ഈ​റ്റോ​ലി​ക്ക​വ​ല ഇ​ട​വ​ക
Saturday, May 30, 2020 10:45 PM IST
ക​ട്ട​പ്പ​ന: വൈ​ദിക മ​ന്ദി​രം ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​ക്കി വി​ട്ടു​ന​ൽ​കി എ​ഴു​കും​വ​യ​ൽ ഈ​റ്റോ​ലി​ക്ക​വ​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഇ​ട​വ​ക​ക്കാ​ർ മാ​തൃ​ക​കാ​ട്ടി. പ​ള്ളി​ക്കു സ​മീ​പ​മു​ള്ള കു​ടും​ബ​ത്തി​ലെ ദ​ന്പ​തി​ക​ൾ പൂ​നയി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​വി​ടെ​നി​ന്ന് ബു​ധ​നാ​ഴ്ച നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഇ​വ​ർ​ക്ക് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തി​നേ​തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ജോ​ണി പു​തി​യാ​പ​റ​ന്പി​ലും പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​റും ഇ​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​ർ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ പ​ള്ളി​മേ​ട​യി​ൽ ഇ​വ​രെ താ​മ​സി​പ്പി​ക്കാ​ൻ വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ദ​ന്പ​തി​ക​ളെ അ​വി​ടെ ക്വാ​റ​ന്‍റൈ​​നി​ലാ​ക്കി.