സ​ർ​ക്കാ​ർ ന​യം വ്യ​ക്ത​മാ​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്
Saturday, May 30, 2020 10:45 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ പ​ട്ട​യ​ഭൂ​മി​യി​ൽ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് റ​വ​ന്യു വ​കു​പ്പി​ന്‍റെ എ​ൻ​ഒസി വേ​ണ​മെ​ന്ന ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കാ​നോ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ൽ മു​ഴു​വ​നാ​യി ബാ​ധ​ക​മാ​ണെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​നോ ത​യാ​റാ​കാ​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്് -എം (​ജോ​സ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി​യി​ലും മ​ല​യോ​ര ജി​ല്ല​ക​ളി​ലും എ​ന്തു നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തു​ക​യും ഇ​ത​ര ജി​ല്ല​ക്കാ​ർ​ക്ക് കാ​യ​ൽ, ക​ട​ൽ, വ​നം കൈ​യേ​റ്റം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റേതെ​ന്ന് ഷി​ജോ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ജി​ല്ല​യി​ൽ നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തോ​ടെ ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​ൻ ഏ​താ​നും നി​ബ​ന്ധ​ന​ക​ൾ മാ​റ്റി ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ​മാ​ത്രം ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ക്കി തി​രു​ത്ത​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ​ട്ട​യ​ഭൂ​മി​ക്കെ​ല്ലാം ഒ​രേ നി​ബ​ന്ധ​ന​ക​ളാ​ണ് ഉ​ള്ള​തെ​ന്ന​തി​നാ​ൽ മൂ​ന്നാ​ർ പ്ര​ദേ​ശം എ​ന്നു ക​ണ​ക്കാ​ക്കി എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ ജ​ന​വി​രു​ദ്ധ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തി​നെ ബൈ​സ​ണ്‍ വാ​ലി സ്വ​ദേ​ശി കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വു​വ​ന്ന് ആ​റു​മാ​സം പി​ന്നി​ടു​ന്പോ​ഴും കോ​ട​തി​ക്ക് മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​യി ക​ണ​ക്കാ​ക്കി കോ​ട​തി വ​കു​പ്പു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ക മാ​ത്ര​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ൻ​പി​ലു​ള്ള പോം​വ​ഴി. എ​ന്നി​രു​ന്നി​ട്ടും സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച മ​റ​ച്ചു​വയ്​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ നി​ല​നി​ൽ​പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി വൈ​കു​ന്ന​പ​ക്ഷം കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നു ക​ർ​ഷ​ർ​ക്കാ​യി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നും ഷി​ജോ അ​റി​യി​ച്ചു.