കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റു​ക​ളു​ടെ വി​ത​ര​ണം
Saturday, May 30, 2020 10:45 PM IST
അ​ടി​മാ​ലി: കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വൈ​എം​സി​എ പ്ര​തി​രോ​ധ കി​റ്റു വി​ത​ര​ണ​മാ​രം​ഭി​ച്ചു. ഇ​ടു​ക്കി സ​ബ് റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള റീ​ജി​യ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.

വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി​യി​ൽ ന​ട​ന്നു. സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ സാ​ജു വ​ർ​ഗീ​സ് എ​ട​പ്പാ​റ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജു മാ​ത്യു മാ​ന്ത​ക്ക​ൽ, അ​ടി​മാ​ലി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ണ്‍, സെ​ക്ര​ട്ട​റി പി.​പി. തോ​മ​സ്, ടോ​ണി ഏ​ബ്ര​ഹാം എ​ന്നി​വ​ർ ചേ​ർ​ന്ന് കി​റ്റു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. വ​ർ​ഗീ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​എ​സ്. സി​യാ​ദ്, മേ​രി യാ​ക്കോ​ബ്, എം.​ബി. മ​ക്കാ​ർ, സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ തു​ട​ങ്ങി​യ​വ​ർ​ചേ​ർ​ന്ന് കി​റ്റ് ഏ​റ്റു​വാ​ങ്ങി.