വെ​ള്ള​ത്തൂ​വ​ൽ - ആ​ന​ച്ചാ​ൽ - മൂ​ന്നാ​ർ റോ​ഡ് ത​ക​ർ​ന്നു
Saturday, May 30, 2020 10:45 PM IST
വെ​ള്ള​ത്തൂ​വ​ൽ : വെ​ള്ള​ത്തൂ​വ​ൽ - മൂ​ന്നാ​ർ റോ​ഡി​ൽ മു​തു​വാ​ൻ​കു​ടി സി​റ്റി ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​വാ​ൻ മ​ണ്ണു​മാ​റ്റി ഇ​ട്ടി​രു​ന്ന 30 മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വെ​ള​ളം കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്.

ഇ​വി​ടെ ഏ​ഴു​മാ​സം മു​ന്പാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി 25 അ​ടി താ​ഴ്ച​യി​ൽ മ​ണ്ണെ​ടു​ത്ത​ത്. സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​വാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളും ഇ​റ​ക്കി​യെ​ങ്കി​ലും തു​ട​ർ​പ​ണി​ക​ളൊ​ന്നും ന​ട​ത്താ​തെ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും തി​രി​ച്ചു കൊ​ണ്ടു​പോ​യി​രു​ന്നു. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​തം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ആ​ന​ച്ചാ​ൽ - വെ​ള്ള​ത്തൂ​വ​ൽ റോ​ഡി​ൽ നാ​ലി​ട​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ​നി​ന്നും 10 കോ​ടി അ​നു​വ​ദി​ച്ച റോ​ഡ് പ​ണി​യും ഏ​ഴു​മാ​സ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.