പ്ര​വാ​സി​ക​ളെ വ​ഞ്ചി​ച്ച സ​ർ​ക്കാ​ർ അ​പ​മാ​നം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Saturday, May 30, 2020 10:44 PM IST
തൊ​ടു​പു​ഴ: പ്ര​വാ​സി​ക​ളേ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളേ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​രോ​പി​ച്ചു. പ്ര​വാ​സി ക്വാ​റ​ന്‍റൈൻ സ​ർ​ക്കാ​ർ ത​ന്നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി.
അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാ​ചെ​ല​വ് ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ചേ​ർ​ന്ന് ന​ൽ​ക​ണ​മെ​ന്ന സു​പ്രീംകോ​ട​തി നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് മ​നു​ഷ്യ​ത്വ ര​ഹി​ത​വും കോ​ട​തി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌ലിംലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ്, സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.