നി​വേ​ദ​നം ന​ൽ​കി
Saturday, May 30, 2020 10:44 PM IST
ഇ​ടു​ക്കി: ഇ​രു​പ​ത്ത​ിയഞ്ച് വ​ർ​ഷം സ​ർ​വീ​സു​ള്ള​വ​ർ​ക്ക് പൂ​ർ​ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ​തി​നൊ​ന്നാം ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ ക​മ്മീ​ഷ​ന് നി​വേ​ദ​നം ന​ൽ​കി. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ത​ൽ സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ശ​ന്പ​ള നി​ര​ക്ക് ഉ​യ​ർ​ത്തു​ക, നി​പ്പ, കോ​വി​ഡ്-19 തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തു​ന്ന ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​താ​യി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ്രാ​മം പി.​ആ​ർ.​ ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

മി​ക​ച്ച പാ​ർ​ല​മെന്‍റേറിയ​നും സാ​ഹി​ത്യ​കാ​ര​നും പ്ര​ഭാ​ഷ​ക​നും മു​ൻ കേ​ന്ദ്രമ​ന്ത്രി​യു​മാ​യി​രു​ന്ന എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.