അ​ക്ര​മി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത് പോ​ലീ​സി​ന് അ​പ​മാ​നം: റോ​യി കെ. ​പൗ​ലോ​സ്
Saturday, May 30, 2020 10:42 PM IST
തൊ​ടു​പു​ഴ: വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​ർ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി​യും അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തി​യ സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി പോ​ലീ​സ് സേ​ന​യ്ക്കാ​കെ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ആ​രോ​പി​ച്ചു. ജി​ല്ല​യി​ൽ മു​ൻ എ​സ്പി​യു​ടെ കാ​ല​ത്താ​ണ് പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ളു​ടെ പാ​ദ​സേ​വ​ക​രാ​യി ജി​ല്ല​യി​ലെ പോ​ലീ​സ് സം​വി​ധാ​ന​ത്തെ മാ​റ്റി​യ​ത്. ആ ​സം​സ്കാ​ര​ത്തി​ന്‍റെ പി​ന്തു​ട​ർ​ച്ച​യാ​ണ് ജി​ല്ല​യി​ലെ മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ഴും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു​പോ​ലും കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന പോ​ലീ​സ് വ​ണ്ടി​പ്പെ​രി​യാ​ർ സം​ഭ​വ​ത്തി​ൽ ദു​ർ​ബ​ല​മാ​യ വ​കു​പ്പു​ക​ൾ​മാ​ത്രം ചേ​ർ​ത്ത് സി​പി​എം അ​ക്ര​മി​ക​ൾ​ക്കെ​തി​രേ എ​ടു​ത്തി​രി​ക്കു​ന്ന എ​ഫ്ഐ​ആ​ർ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നും സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും റോ​യി കെ. ​പൗ​ലോ​സ് പ​റ​ഞ്ഞു.