സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ: സി​പി​എ​മ്മി​ന്‍റെ വി​ജ​യം കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ: ഡി​സി​സി
Saturday, May 30, 2020 10:42 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​നി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പാ​ന​ലി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്നി​രി​ക്കേ വി​ജ​യി​ച്ചു​വ​ന്ന ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ ര​ണ്ടു​പേ​രെ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ കൂ​റു​മാ​റ്റി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത വി​ജ​യം സി​പി​എ​മ്മി​ന്‍റെ ഒ​ടു​ങ്ങാ​ത്ത അ​ധി​കാ​ര​ദാ​ഹ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ മു​ൻ​നി​ര നേ​താ​ക്ക​ൾ ഇ​ത്ത​ര​ത്തി​ൽ കാ​ലു​മാ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് മൂ​ല്യ​ശോ​ഷ​ണ​മാ​ണ്. ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് യു​ഡി​എ​ഫ് വോ​ട്ടു​വാ​ങ്ങി വി​ജ​യി​ച്ച സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളെ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റ്റി വോ​ട്ടു​ചെ​യ്യി​പ്പി​ച്ച് വി​ജ​യി​ച്ച​ത് സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്കു​ത​ന്നെ നാ​ണ​ക്കേ​ടാ​ണ്.

തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്ത​വ​രെ അ​ത​ത് യു​ഡി​എ​ഫ് പാ​ർ​ട്ടി​ക​ൾ ന​ട​പ​ടി​യെ​ടു​ത്ത് പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​വ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ടു​ത്ത​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ക​ർ​ശ​ന നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ പൊ​തു​ധാ​ര​ണ​യ്ക്ക് വി​രു​ദ്ധ​മാ​യി നി​ന്ന​വ​രേ​യും സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​നി​ൽ സി​പി​എ​മ്മി​ന് കൂ​റു​മാ​റി വോ​ട്ടു​ചെ​യ്ത​വ​രേ​യും ഒ​രു​വി​ധ ക​മ്മി​റ്റി​ക​ളി​ലും അം​ഗ​ങ്ങ​ളാ​ക്ക​രു​തെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യം ഘ​ട​ക​ക​ക്ഷി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ അ​റി​യി​ക്കു​മെ​ന്നും ക​ല്ലാ​ർ പ​റ​ഞ്ഞു.