അ​ധ്യാ​പ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി എം​പി
Saturday, May 30, 2020 10:42 PM IST
തൊ​ടു​പു​ഴ: ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പ​ത്ത് അ​ധ്യാ​പ​ക​രെ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ 10 അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​വ​ജീ​വ​ൻ മി​ഷ​ൻ സ്കൂ​ൾ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ന​ട​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് അ​വ​ർ​ക്ക് അ​വി​ടെ തു​ട​രാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് നി​ര​വ​ധി സം​ഘ​ട​ന​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും തി​രി​കെ​യെ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യെ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ ഫ​ല​മാ​യി അ​വ​ർ​ക്ക് നാ​ട്ടി​ൽ എ​ത്തു​ന്ന​തി​നു​ള്ള വാ​ഹ​ന​സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​രി​ച്ചു​ന​ൽ​കി. വാ​ഹ​നം കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ൽ എ​ത്തി​യ​പ്പോ​ൾ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​മു​ൾ​പ്പെ​ടെ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ന​ന്ദി അ​റി​യി​ച്ചാ​ണ് അ​ധ്യാ​പ​ക​ർ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു പോ​യ​ത്.