തൊ​ടു​പു​ഴ​യി​ൽ പെ​യ്ത​ത് അ​തിതീ​വ്ര​മ​ഴ
Friday, May 29, 2020 10:07 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പെ​യ്ത​ത് അ​തി തീ​വ്ര​മ​ഴ.​ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ 12 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് ന​ഗ​ര​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത്.​
ഇ​ന്ന​ലെ കേ​ന്ദ്ര അ​ന്ത​രീ​ക്ഷ ശാ​സ്ത്ര കേ​ന്ദ്ര​മാ​ണ് മ​ഴ​യു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്.​ശ​ക്ത​മാ​യ മ​ഴ​യി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ക​യും ന​ഗ​ര​ത്തി​ലെ നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​അ​റ​ബി​ക്ക​ട​ലി​ൽ ആ​ദ്യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ക​യാ​ണ്.​നാ​ളെ അ​ടു​ത്ത ന്യൂ​ന​മ​ർ​ദം കൂ​ടി രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​കാ​ല​വ​ർ​ഷം ജൂ​ണ്‍ ഒ​ന്നി​ന് എ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

ഇ​ടു​ക്കി:​ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.​ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ(115 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ) ​അ​തി​ശ​ക്ത​മാ​യ​തോ (115 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 204.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ)​ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ,മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​മി​യി​ൽ വി​ള്ള​ലു​ക​ൾ കാ​ണ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​റി​യി​പ്പ് ല​ഭി​ച്ചാ​ൽ മാ​റി​താ​മ​സി​ക്ക​ണം.​
ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും താ​ലൂ​ക്ക് ത​ല​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ക്കാ​നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​നാ​ളെ മു​ത​ൽ ജൂ​ണ്‍​ ര​ണ്ടു​വ​രെ ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.