കാ​ട്ടാ​ന ഏ​ല​ത്തോ​ട്ടം ന​ശി​പ്പി​ച്ചു
Friday, May 29, 2020 10:06 PM IST
രാ​ജ​കു​മാ​രി: പ​ഞ്ചാ​യ​ത്തി​ലെ മു​തു​വാ​ക്കു​ടി​ക്ക് സ​മീ​പം കാ​ട്ടാ​ന ഏ​ല​ത്തോ​ട്ടം ന​ശി​പ്പി​ച്ചു. മ​ഞ്ഞ​ക്കു​ഴി കൊ​ല്ലു​വേ​ലി​ൽ രാ​ജ​ന്‍റെ ഏ​ല​ത്തോ​ട്ട​മാ​ണ് ന​ശി​ച്ച​ത്.

ഒ​രാ​ഴ്ച്ച​യാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന ഒ​റ്റ​യാ​ൻ മേ​ഖ​ല​യെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ നി​ര​വ​ധി ചെ​ടി​ക​ൾ ആ​ന പി​ഴു​തു​ക​ള​യു​ക​യും തോ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഷെ​ഡ് ഇ​ടി​ച്ച് നി​ര​ത്തു​ക​യും ചെ​യ്തു.

ആ​ന​യി​റ​ങ്ക​ൽ പ്ര​ദേ​ശ​ത്ത് നി​ന്ന് വ​രു​ന്ന കാ​ട്ടാ​ന മേ​ഖ​ല​യി​ലെ പ്ലാ​വി​ലെ ച​ക്ക​ക​ൾ ക​ഴി​ക്കാ​നാ​ണ് എ​ത്തു​ന്ന​ത്. ആ​ന ക​ട​ന്നു പോ​കു​ന്ന ഇ​ട​ങ്ങ​ളി​ലെ ഏ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​കൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്.​തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി മു​തു​വാ​ക്കു​ടി​ക്ക് സ​മീ​പം എ​ത്തി​യ ഒ​റ്റ​യാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ബോ​ർ​ഡും ത​ക​ർ​ത്തി​രു​ന്നു.