ദേ​വി​കു​ളം സാ​ന്‍റോ​സ് കു​ടി​യി​ൽ നൂ​റേ​ക്ക​ർ റാ​ഗി കൃ​ഷി​ക്ക് തു​ട​ക്കം
Friday, May 29, 2020 10:06 PM IST
മൂ​ന്നാ​ർ: വ​രാ​നി​രി​ക്കു​ന്ന വ​റു​തി​യു​ടെ കാ​ല​ത്തെ മ​റി​ക​ട​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക്ക​രി​ച്ച സു​ഭി​ഷ കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ൾ​കൂ​ടി തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദേ​വി​കു​ളം സാ​ന്‍റോസ് കു​ടി​യി​ൽ നൂ​റേ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്താ​ണ് റാ​ഗി കൃ​ഷി​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
റാ​ഗി കൃ​ഷി​യ്ക്ക് പു​റ​മേ ഇ​രു​നൂ​റേ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി​ക​ളും വി​ള​യി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ച വി​ത്ത് എ​സ്.​രാ​ജേ​ന്ദ്ര​ൻ എം ​എ​ൽ എ​യി​ൽ നി​ന്നും ക​ർ​ഷ​ക​യാ​യ ശാ​ര​ദ ഏ​റ്റു​വാ​ങ്ങി കൃ​ഷി​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന മു​ന്നേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ലം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൃ​ഷി യോ​ഗ്യ​മാ​ക്കി​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ കെ.​ഡി. ബി​ജു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പൗ​ൾ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.