കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Friday, May 29, 2020 10:06 PM IST
ക​ട്ട​പ്പ​ന : വ​ണ്ട​ൻ​മേ​ട് കീ​ഴ്മാ​ലി​യി​ൽ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. വ​ണ്ട​ൻ​മേ​ട് കീ​ഴ്മാ​ലി അ​ൻ​പ​ഴ​ക​ന്‍റെ മ​ക​ൻ കു​മാ​ർ (23) ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.
കോ​വി​ഡ് ല​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന് സ്രവം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ആ​ബു​ല​ൻ​സി​ൽ മാ​ലി​യി​ലെ​ത്തി​ച്ച് നേ​രി​ട്ട് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മാ​ലി​യി​ലെ ക​ട​ക​ൾ പോ​ലീ​സ് അ​ട​പ്പി​ച്ചു. വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്ന്, 18 വാ​ർ​ഡു​ക​ൾ വ​രു​ന്ന ഈ ​മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യി വ​ണ്ട​ൻ​മേ​ട് സി​ഐ സ​നീ​ഷ് ത​ങ്ക​ച്ച​ൻ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​യാ​യ കു​മാ​ർ ര​ണ്ട് ദി​വ​സ​മാ​യി ശ​ർ​ദി​യും വ​യ​റി​ള​ക്ക​വും മൂ​ലം ശാ​രീ​രി​ക അ​വ​ശ​ത​യി​ലാ​യി​രു​ന്നു. കോ​വി​ഡ് രോ​ഗ സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​ത്.