ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, May 29, 2020 10:06 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.​അ​ബു​ദാ​ബി​യി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ 41 കാ​ര​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
ക​ഴി​ഞ്ഞ 17നാ​ണ് ഇ​ദ്ദേ​ഹം എ​ത്തി​യ​ത്. നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്ന് തൊ​ടു​പു​ഴ​യി​ൽ ബ​സി​ലെ​ത്തി​യ ഇ​ദ്ദേ​ഹം സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.​രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.​മൂ​ന്നാ​ർ,ശാ​ന്ത​ൻ​പാ​റ,വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ളും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി​യും ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ നാ​ലു​പേ​രാ​ണ് നി​ല​വി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​ത്.