റ​ബ​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ച് പ​ഴ​വർഗകൃ​ഷി​യി​ലേ​ക്ക്
Thursday, May 28, 2020 9:02 PM IST
ജോ​യി കി​ഴ​ക്കേ​ൽ

ന​ഷ്ട​ത്തി​ന്‍റെ നെ​ല്ലി​പ്പ​ല​ക കാ​ണും​മു​ന്പേ റ​ബ​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ച് പ​ഴ​വർഗകൃ​ഷി​യി​ലേ​ക്ക് ചു​വ​ടു​മാ​റി​യ യു​വ ക​ർ​ഷ​ക​നാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ൽ മൂ​ന്നു​ങ്ക​വ​യ​ൽ സ്വ​ദേ​ശി​യാ​യ ടോം ​മാ​ത്യു തെ​ക്കേ​ട​ത്ത്. കാ​ഞ്ഞാ​ർ - പു​ള്ളി​ക്കാ​നം - വാ​ഗ​മ​ണ്‍ സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ സ​മീ​പം പു​ത്തേ​ട് ആ​റേ​ക്ക​ർ സ്ഥ​ല​ത്ത് 550 റം​ബു​ട്ടാ​നും 100 മം​ഗോ​സ്റ്റി​നു​മാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ന​സി​ൽ വ​ലി​യ സ്വ​പ്ന​ങ്ങ​ൾ...

ആ​യി​രം റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് ടോം ​പു​തി​യ കൃ​ഷി ആ​രം​ഭി​ച്ച​ത്. ചെ​രി​വ് ഭൂ​മി​യാ​യ​തി​നാ​ൽ യ​ന്ത്ര സം​വി​ധാ​ന​ത്തോ​ടെ നി​ര​പ്പ്ത​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കൃ​ഷി തു​ട​ങ്ങി​യ​ത്. തൈ​ക​ൾ ന​ന​യ്ക്കു​ന്ന​തി​നാ​യി കു​ള​വും നി​ർ​മി​ച്ചു.
വാ​ഗ​മ​ണ്‍ - കു​മ​ളി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വി​ശ്ര​മ സ്ഥ​ല​മൊ​രു​ക്കി ഒൗ​ട്ട്‌ലറ്റ് സ്ഥാ​പി​ക്കാ​നാ​ണ് ഈ ​യു​വ​ക​ർ​ഷ​ക​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.
15വ​ർ​ഷം മു​ന്പ് വീ​ടി​നു ചു​റ്റും ഫ​ല​വൃ​ക്ഷ കൃ​ഷി ചെ​യ്തി​രു​ന്ന​തി​ന്‍റെ അ​നു​ഭ​വ​ജ്ഞാ​നം കൈ​മു​ത​ലാ​യു​ള്ള തൊ​ടു​പു​ഴ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ ടോം ​അ​ടു​ത്ത​വ​ർ​ഷം നാ​ലേ​ക്ക​റി​ൽ കൂ​ടി പ​ഴ​കൃ​ഷി ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്.

യാ​ത്രാ​നി​രോ​ധ​നം ബാ​ധി​ച്ചു

കോ​വി​ഡ് -19 എ​ന്ന മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ പ​ഴ​കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്നാ​ണ് കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി ചെ​ളി​ക്ക​ണ്ട​ത്തി​ൽ രാ​ജു സി. ​ഗോ​പാ​ൽ പ​റ​യു​ന്ന​ത്. മ​ല​ങ്ക​ര ഡാ​മി​ന് സ​മീ​പ​മാ​ണ് ഇ​ദ്ദേ​ഹം റം​ബു​ട്ടാ​ൻ കൃ​ഷി ചെ​യ്യു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​ൻ എ​ത്തി​യി​രു​ന്ന​തി​നാ​ൽ പ​ഴ​ത്തി​ന് കൂ​ടു​ത​ൽ വി​ല ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ അ​ന്യ​സം​സ്ഥാ​ന യാ​ത്ര​യ്ക്ക് നി​രോ​ധ​നം വ​ന്ന​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഇ​വി​ടെ​യ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.
റ​ബ​ർ കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​താ​യ​തോ​ടെ പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ മ​റ്റൊ​രു ക​ർ​ഷ​ക​നാ​ണ് കാ​ഞ്ഞാ​ർ ഞ​ര​ള​ന്പു​ഴ സ്വ​ദേ​ശി ബേ​ബി തേ​ക്കി​ൻ​കാ​ട്ടി​ൽ. കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക്ഡൗ​ണ്‍ പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ആ​ഘാ​തം ഏ​ൽ​പ്പി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ നി​ര​ത്തി ബേ​ബി പ​റ​യു​ന്ന​ത്.

വി​ല​യിൽ ചാ​ഞ്ചാ​ട്ടം

ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സീ​സ​ണി​ലും ഈ ​വ​ർ​ഷം ആ​രം​ഭ​ത്തി​ലും ഒ​രു കി​ലോ പൈ​നാ​പ്പി​ളി​ന് 35 രൂ​പ ല​ഭി​ച്ചി​രു​ന്നി​ട​ത്ത് ഏ​ഴും എ​ട്ടും രൂ​പ​യ്ക്ക് അ​വ വി​റ്റ​ഴി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത്. പ​ല​ക​ർ​ഷ​ക​ർ​ക്കും ഈ ​വി​ല​പോ​ലും ല​ഭി​ച്ചി​ല്ല. മൂ​ന്ന് രൂ​പ​യ്ക്ക് പോ​ലും വി​ൽ​ക്കേ​ണ്ടി വ​ന്ന​വ​രു​ണ്ട്.
ഒ​രു കി​ലോ പൈ​നാ​പ്പി​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ 22 രൂ​പ​യോ​ളം ചെ​ല​വ് വ​രു​മെ​ന്നി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വ​ർ​ഷം മു​ഴു​വ​നും വ​രു​മാ​നം ല​ഭി​ക്കു​ന്ന കൃ​ഷി​യാ​യ​തി​നാ​ലാ​ണ് പ​ല​ക​ർ​ഷ​ക​രും പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ന്ന​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പൈ​നാ​പ്പി​ൾ സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഴ​ക്കു​ള​ത്താണ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​ത്.
ഭൗ​മ സൂ​ചി​ക പ​ദ​വി ല​ഭി​ച്ച​തോ​ടെ വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ആ​ഗോ​ള ശ്ര​ദ്ധ​യി​ലേ​ക്ക് ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. പ്ര​തി​വ​ർ​ഷം 600-700 കോ​ടി​യു​ടെ വി​റ്റു​വ​ര​വാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ വി​ല​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ മാ​ർ​ക്ക​റ്റി​നെ​യും ഒ​പ്പം ക​ർ​ഷ​ക​രെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കും. ഇൗ ​അ​സ്ഥി​ര​ത​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നത്.

കൂ​ടു​ത​ർ പേ​ർ, കൂ​ടു​ത​ൽ ഇ​ന​ം

റം​ബു​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ, പൈ​നാ​പ്പി​ൾ എ​ന്നി​വ​യ്ക്ക് പു​റ​മേ പാ​ഷ​ൻ​ഫ്രൂ​ട്ട്, ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട്, ബ്ലാ​ക്ക് ബെ​റി, മി​ൽ​ക്ക് ഫ്രൂ​ട്ട്, സ്ട്രോ​ബ​റി, പ​പ്പാ​യ, ദു​രി​യാ​ൻ, ചെ​റി​മോ​യ, പീ​ച്ച്, പ്ലം ​തു​ട​ങ്ങി​യ​വ​യും കൃ​ഷി​ ചെ​യ്യു​ന്നു​ണ്ട്. വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​മാ​ണ് പ​ഴ​വ​ർ​ഗ​ക​ർ​ഷ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്നം.
എ​ന്നാ​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് മു​ന്നി​ൽ അ​ന​ന്ത സാ​ധ്യ​ത​യാ​ണ് തു​റ​ന്നി​ടു​ന്ന​ത്.

തുടരും...