എം​പി ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Thursday, May 28, 2020 9:02 PM IST
ഇ​ടു​ക്കി : കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ​ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 1.15 കോ​ടി​യി​ൽ 94.5 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് എം​പി ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ​ത്. ര​ണ്ട് ഐ​സി​യു വെ​ൻ​റി​ലേ​റ്റ​ർ, മൂ​ന്ന് കാ​ർ​ഡി​യാ​ക് ഡി​ഫ്രീ​ബി​ലേ​റ്റ​ർ, എ​ട്ട് മ​ൾ​ട്ടി പാ​രാ​മീ​റ്റ​ർ മോ​ണി​റ്റ​ർ, ക്ര​ട്ടി​ക്ക​ൽ കെ​യ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ൽ​കി​യ​ത്. വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ലൊ​ന്ന് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കും. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ഭ്യ​മാ​ക്കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ക​ഴി​ഞ്ഞു. ശേ​ഷി​ക്കു​ന്ന 20 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ സ​ജ്ജ​മാ​ക്കും.
ഇ​തി​ലൂ​ടെ ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു. ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ആ​കെ 1.48 കോ​ടി​യാ​ണ് എം​പി ഫ​ണ്ടി​ൽ നി​ന്ന് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​ത്. കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി 33 ല​ക്ഷം മു​ട​ക്കി വാ​ങ്ങി​യ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. വൈ​റോ​ള​ജി ലാ​ബു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് എം​പി പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, ഡി​എം​ഒ ഡോ. ​എ​ൻ.​പ്രി​യ , ആ​ർ​എം​ഒ ഡോ.​എ​സ്. അ​രു​ണ്‍, ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ ജി​ല്ലാ പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ ഡോ. ​സു​ജി​ത്ത് സു​കു​മാ​ര​ൻ ,മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ. ​എ​സ്. എ​ൻ. ര​വി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.