ബ​സി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു
Thursday, May 28, 2020 9:02 PM IST
മു​ട്ടം: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാത്രി ഏ​ഴ് വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​പ്പോ​ൾ ഇൗ സമയത്തിന് ശേഷം ബ​സ് സർവീസ് ഇല്ലാത്തത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. രാത്രി ഏ​ഴോ​ടെ മു​ട്ടം വ​ഴി​യു​ള്ള എ​ല്ലാ റൂ​ട്ടി​ലേ​ക്കു​മു​ള്ള ബ​സ് സ​ർ​വീ​സ് നി​ല​യ്ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വീ​ട്ടി​ലെ​ത്തു​ന്ന​ത് ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ്. വ​നി​ത​ാ ജീ​വ​ന​ക്കാ​രാ​ണ് കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കു​ന്നത്.

ജ​യ്റാ​ണി സ്കൂ​ളി​ൽ ഓ​ണ്‍​ലൈ​ൻ
ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു

തൊ​ടു​പു​ഴ: ജ​യ്റാ​ണി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ൻ​പ​തി​ലേ​യും പ​ത്തി​ലേ​യും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള ഡി​വി​ഷ​നു​ക​ൾ​ക്ക് ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ആ​നീ​സ് വെ​ച്ചൂ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9656 49 7066.