പ​ണം തി​രി​മ​റി: ത​പാ​ൽ ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സ്
Thursday, May 28, 2020 8:56 PM IST
നെ​ടു​ങ്ക​ണ്ടം: പോ​സ്റ്റോ​ഫീ​സി​ലെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​നാ​യി മൂ​ന്നു സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ന​ൽ​കി​യ 12,000 രൂ​പ​യോ​ളം തി​രി​മ​റി ന​ട​ത്തി​യ മു​ൻ ത​പാ​ൽ ജീ​വ​ന​ക്കാ​ര​നെ​തി​രേ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ന്പ​യാ​ർ പോ​സ്റ്റോ​ഫീ​സി​ലെ പോ​സ്റ്റ് മാ​സ്റ്റ​റാ​യി​രു​ന്ന ബോ​ൾ​സ​ണെ​തി​രെ​യാ​ണ് കേ​സ്. ത​പാ​ൽ വ​കു​പ്പി​ന്‍റെ പ​രാ​തി​യേ​തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.
2015 മു​ത​ൽ 2018 വ​രെ​യാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മൂ​ന്നു സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ത​ങ്ങ​ളു​ടെ സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ല​പ്പോ​ഴാ​യി നി​ക്ഷേ​പി​ച്ച തു​ക​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. തു​ക കൈ​വ​ശ​പ്പെ​ടു​ത്തി​യ​ശേ​ഷം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പാ​സ് ബു​ക്കി​ൽ തു​ക സ്വീ​ക​രി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി സീ​ൽ അ​ടി​ച്ചു​ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ 12,000 രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ത​പാ​ൽ വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
2018-ൽ ​ത​പാ​ൽ വ​കു​പ്പ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നേ​തു​ട​ർ​ന്ന് ബോ​ൾ​സ​ണെ സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. ത​പാ​ൽ വ​കു​പ്പ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ത​പാ​ൽ വ​കു​പ്പ് പ്ര​തി​നി​ധി പോ​ലീ​സി​ന് മൊ​ഴി​യും ന​ൽ​കി​യി​ട്ടു​ണ്ട്.