തേ​യി​ല ക​ർ​ഷ​ക ധ​ർ​ണ ഇ​ന്ന്
Thursday, May 28, 2020 8:56 PM IST
ക​ട്ട​പ്പ​ന: പീ​രു​മേ​ട് ടീ ​ബോ​ർ​ഡ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ഇ​ന്ന് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ ധ​ർ​ണ ന​ട​ത്തും. വി​ല​യും വി​പ​ണി​യും ന​ഷ്ട​പ്പെ​ട്ട തേ​യി​ല ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന ധ​ർ​ണ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം രാ​വി​ലെ 11-ന് ​ആ​രം​ഭി​ക്കും.

സൗ​ജ​ന്യ​മാ​യി അ​രി വി​ത​ര​ണം ചെ​യ്തു

ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ ചെ​ന്പ​ക​പ്പാ​റ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​ സം​ഘ​ത്തി​നു​കീ​ഴി​ൽ ലോ​ക്ക് ഡൗ​ണ്‍ വേ​ള​യി​ൽ പാ​ൽ അ​ള​ന്ന മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും സൗ​ജ​ന്യ​മാ​യി പ​ത്തു കി​ലോ​ഗ്രാം അ​രി​വീ​തം ന​ൽ​കി. കോ​വി​ഡ് 19 ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ൽ​മ​യി​ൽ​നി​ന്നും ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ച്ച ഒ​രു​ലി​റ്റ​ർ പാ​ലി​ന് ഒ​രു​രൂ​പ വീ​ത​മു​ള്ള ഇ​ൻ​സെ​ന്‍റീ​വ് വി​ത​ര​ണ​വും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് സോ​യി ജോ​സ​ഫ് വി​ത​ര​ണംനി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ന്ദു മാ​ത്യു നേ​തൃ​ത്വം​ന​ൽ​കി.