ബി​എ​സ്എ​ൻ​എ​ൽ ഗോ​ഡൗ​ണി​ൽ പെ​രു​ന്പാ​ന്പ്
Thursday, May 28, 2020 8:56 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന്‍റെ ഗോ​ഡൗ​ണി​ൽ​നി​ന്നും പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. എ​ട്ടു​വ​യ​സു​ള്ള പെ​രു​ന്പാ​ന്പി​നെ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പാ​ന്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ ഷു​ക്കൂ​ർ എ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രാ​ണ് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ടി​നു​ള്ളി​ൽ പെ​രു​ന്പാ​ന്പി​നെ ക​ണ്ട​ത്. ഇ​വ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഗോ​ഡൗ​ണി​നു​ള​ളി​ലേ​ക്ക് പെ​രു​ന്പാ​ന്പ് ക​യ​റി. തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​നെ ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഷു​ക്കൂ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​റെ​നേ​രം പ​ണി​പ്പെ​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ന്പി​നെ ചാ​ക്കി​നു​ള്ളി​ലാ​ക്കി​യ​ത്. ഇ​തി​നി​ട​യി​ൽ ഷു​ക്കൂ​റി​ന്‍റെ കാ​ലി​ൽ പാ​ന്പ് വ​രി​ഞ്ഞു​മു​റു​ക്കു​ക​യും ചെ​യ്തു. പെ​രു​ന്പാ​ന്പി​ന് പ​ത്ത​ടി​യോ​ളം നീ​ള​വും 25 കി​ലോ​ഗ്രാ​മോ​ളം തൂ​ക്ക​വു​മു​ണ്ട്. പെ​രു​ന്പാ​ന്പി​നെ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ടും. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് കാ​ട് ക​യ​റി​ക്കി​ട​ക്കു​ന്ന​താ​ണു ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​മു​ണ്ടാ​കു​വാ​ൻ കാ​ര​ണ​മെ​ന്ന് സ​മീ​പ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.