സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​രി​ശോധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Thursday, May 28, 2020 8:56 PM IST
നെ​ടു​ങ്ക​ണ്ടം: പാ​റ​ത്തോ​ടി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ യു​വാ​വി​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ഒ​ന്പ​തു​പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്.
രോ​ഗം ബാ​ധി​ച്ച യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ഏ​ഴു​പേ​രു​ടെ​യും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളു​ടേ​യും സ്ര​വ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.
ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 21 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​ന്പ​തു​പേ​രു​ടെ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ ഫ​ല​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്നും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ദ്വി​തീ​യ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 25 പേ​രെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ബ​ന്ധു​ക്ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല മേ​ഖ​ല​യി​ലെ വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ൽ ജോ​ലി​ക്കു പോ​യി​രു​ന്നു. ഇ​തി​നേ​ത്തു​ട​ർ​ന്നാ​ണ് സ​മൂ​ഹ​വ്യാ​പ​ന ഭീ​തി​യു​ണ്ടാ​യ​ത്.
ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ഗ​മ​നം. യു​വാ​വി​ന് കോ​വി​ഡ് എ​ങ്ങ​നെ ബാ​ധി​ച്ചു എ​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ആ​രോ​ഗ്യ വ​കു​പ്പി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 21-കാ​ര​നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ബ​ന്ധു​ക്ക​ലേ​യും സു​ഹൃ​ത്തു​ക്ക​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ ഡ്രൈ​വ​റേ​യു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. നെ​ടു​ങ്ക​ണ്ട​ത്ത് രോ​ഗ​ബാ​ധി​ത​ൻ സ​ന്ദ​ർ​ശി​ച്ച പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​വും കോ​ഴി​ക്ക​ട​യും പോ​ലീ​സ് അ​ട​പ്പി​ച്ചി​രു​ന്നു. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.