തൂ​ക്കു​പാ​ലം മ​ദ്യ​ശാ​ല​യി​ൽ​നി​ന്നും മ​ദ്യം വാ​ങ്ങി​യ​ത് മൂ​ന്നു​പേ​ർ മാ​ത്രം
Thursday, May 28, 2020 8:56 PM IST
നെ​ടു​ങ്ക​ണ്ടം: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ആ​പ്പ് വ​ഴി​യു​ള്ള മ​ദ്യ​വി​ൽ​പ​ന ആ​രം​ഭി​ച്ചെ​ങ്കി​ലും തൂ​ക്കു​പാ​ല​ത്തെ ഒൗട്ട് ലെ​റ്റി​ൽ​നി​ന്നും ആ​ദ്യ​ദി​വ​സം മ​ദ്യം വാ​ങ്ങി​യ​ത് മൂ​ന്നു​പേ​ർ​മാ​ത്രം. ദേ​വി​കു​ള​ത്തു​നി​ന്നു​ള്ള മൂ​ന്നു​പേ​രാ​ണ് തൂ​ക്കു​പാ​ല​ത്ത് മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​ത്. ഓ​ണ്‍​ലൈ​നാ​യി ന​ൽ​കി​യ ലാ​ൻ​ഡ്മാ​ർ​ക്കി​ലു​ണ്ടാ​യ പി​ഴ​വും സാ​ങ്കേ​തി​ക ത​ക​രാ​റു​മാ​ണ് വി​ല്ല​നാ​യ​ത്.
തൂ​ക്കു​പാ​ല​ത്ത് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒൗട്ട് ലെ​​റ്റ് ദേ​വി​കു​ള​ത്തു​നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തേ​ക്കും പി​ന്നീ​ട് തൂ​ക്കു​പാ​ല​ത്തേ​ക്കും മാ​റ്റി​യ​താ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ​നി​ന്നും മ​ദ്യ​ത്തി​ന് ടോ​ക്ക​ണ്‍ എ​ടു​ത്ത​വ​ർ​ക്ക് നെ​ടു​ങ്ക​ണ്ട​ത്തെ ര​ണ്ടു ബാ​റു​ക​ളും പൂ​പ്പാ​റ, ക​ട്ട​പ്പ​ന എ​ന്നീ ഒൗട്ട് ലെ​​റ്റുക​ളു​മാ​ണ് ല​ഭി​ച്ച​ത്. സാ​ങ്കേ​തി​ക ത​ക​രാ​ർ​മൂ​ലം തൂ​ക്കു​പാ​ല​ത്ത് മ​ദ്യ​വി​ൽ​പ​ന ന​ട​ന്നി​ല്ല.
ഇ​തോ​ടെ ബി​വ​റേ​ജ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രം ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന് കൈ​മാ​റു​ക​യും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ലാ​ൻ​ഡ് മാ​ർ​ക്ക് വീ​ണ്ടും അ​പ്ഡേ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ത​ക​രാ​റി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. രാ​വി​ലെ​മു​ത​ൽ ഒൗട്ട് ലെ​​റ്റ് തു​റ​ന്നി​രു​ന്നെ​ങ്കി​ലും വ്യാ​പാ​രം ന​ട​ന്നി​ല്ല.
നെ​ടു​ങ്ക​ണ്ട​ത്തെ ര​ണ്ടു ബാ​റു​ക​ളി​ലും ന​ല്ല തി​ര​ക്കാ​ണു​ണ്ടാ​യ​ത്. രാ​വി​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബാ​റു​ക​ളി​ലെ​ത്തി സ്റ്റോ​ക്ക് എ​ടു​ത്ത​ശേ​ഷ​മാ​ണ് വി​ൽ​പ​ന ആ​രം​ഭി​ച്ച​ത്. സാ​നി​റ്റൈ​സ​ർ, ഹാ​ൻ​ഡ്് വാ​ഷ് എ​ന്നി​വ ബാ​റു​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന് പോ​ലീ​സും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.