സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നും ക​ല്ലു​ക​ൾ മോ​ഷ്ടി​ച്ചു
Thursday, May 28, 2020 8:56 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ പാ​ന്പാ​ടും​പാ​റ​യി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ക​ല്ലു​ക​ൾ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​താ​യി ആ​രോ​പ​ണം. ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ട്ടി​ച്ചു​മാ​റ്റി​യ ലോ​ഡു​ക​ണ​ക്കി​ന് ക​രി​ങ്ക​ല്ലു​ക​ളാ​ണ് അ​പ​ഹ​രി​ച്ച​ത്.
പാ​ന്പാ​ടും​പാ​റ ഗ​വ: ത​മി​ഴ് മീ​ഡി​യം സ്കൂ​ളി​ന്‍റെ ക​ളി​സ്ഥ​ലം വ​ലു​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു ഭാ​ഗ​ത്തു​നി​ന്നും കൂ​റ്റ​ൻ പാ​റ​ക​ൾ പൊ​ട്ടി​ച്ച് നീ​ക്കി​യ​ത്. ഗ്രാ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2018 - 19 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട​നു​വ​ദി​ച്ചാ​ണ് പാ​റ പൊ​ട്ടി​ച്ച​ത്.
പൊ​ട്ടി​ച്ചു​നീ​ക്കി​യ ക​രി​ങ്ക​ല്ലു​ക​ൾ ലേ​ലം​ചെ​യ്ത് കൊ​ടു​ക്കാ​നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം. ലോ​റി​ക​ളി​ൽ ക​ല്ല് ക​ട​ത്തി​യ​താ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ടു​ത്ത​ദി​വ​സം കൂ​ടു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.