വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റു യു​​വാ​​വ് മ​​രി​​ച്ചു
Wednesday, May 27, 2020 10:03 PM IST
അ​​ടി​​മാ​​ലി: കൃ​​ഷി​​യി​​ട​​ത്തി​​ലെ വാ​​ഴ മു​​റി​​ച്ചു​​മാ​​റ്റു​​ന്ന​​തി​​നി​​ടെ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു. തോ​​ക്കു​​പാ​​റ അ​​ന്പ​​ല​​ച്ചാ​​ൽ മാ​​ങ്ങാ​​പ്പാ​​റ കാ​​ടാ​​യം ഏ​​ലി​​യാ​​സി​​ന്‍റെ മ​​ക​​ൻ ബേ​​സി​​ൽ (35) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.

അ​​ന്പ​​ഴ​​ച്ചാ​​ൽ തോ​​ട്ടാ​​പ്പു​​ര റോ​​ഡി​​ൽ​​നി​​ന്നു അ​​ൽ​​പം മാ​​റി ഇ​​വ​​രു​​ടെ വീ​​ടി​​ന്‍റെ നി​​ർ​​മാ​​ണം ന​​ട​​ന്നു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. സ​​മീ​​പ​​ത്ത് കൃ​​ഷി​​യി​​ട​​ത്തി​​ൽ മ​​റി​​ഞ്ഞു​​കി​​ട​​ന്ന വാ​​ഴ വെ​​ട്ടി​​മാ​​റ്റു​​ന്ന​​തി​​നി​​ടെ വൈ​​ദ്യു​​തി ക​​ന്പി പൊ​​ട്ടി ദേ​​ഹ​​ത്തു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് സ​​മീ​​പ​​വാ​​സി​​ക​​ൾ പ​​റ​​ഞ്ഞു.
അ​​യ​​ൽ​​ക്കാ​​രു​​ടെ നി​​ല​​വി​​ളി​​കേ​​ട്ട് എ​​ത്തി​​യ നാ​​ട്ടു​​കാ​​ർ ഇ​​യാ​​ളെ അ​​ടി​​മാ​​ലി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ബേ​​സി​​ൽ അ​​വി​​വാ​​ഹി​​ത​​നാ​​ണ്. കൂ​​ന്പ​​ൻ​​പാ​​റ മു​​ല്ല​​ശേ​​രി​​ൽ ഏ​​ലി​​യാ​​മ്മ​​യാ​​ണ് മാ​​താ​​വ്. ബി​​നോ​​യി, ഷാ​​ജ​​ൻ എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്. മൃ​​ത​​ദേ​​ഹം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. സം​​സ്കാ​​രം പി​​ന്നീ​​ട് തോ​​ക്കു​​പാ​​റ സെ​​ന്‍റ് ജോ​​ർ​​ജ് യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യി​​ൽ.