കന്പിളികണ്ടത്ത് നിയന്ത്രണംവിട്ട ടാ​ങ്ക​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെട്ടു
Wednesday, May 27, 2020 9:36 PM IST
അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി - ക​ന്പ​ിളി​ക​ണ്ടം റോ​ഡി​ൽ താ​ഴ​ത്തെ ക​ന്പ​ിളി​ക​ണ്ട​ത്തി​നു സ​മീ​പം ടാ​ങ്ക​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

ക​ന്പ​ിളി​ക​ണ്ട​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ലോ​റി പാ​ത​യോ​ര​ത്തേ​ക്ക് തെ​ന്നി​നീ​ങ്ങി വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി താ​ഴേ​ക്ക് മ​റി​യാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

വാ​ഹ​ന​ത്തി​ൽ ര​ണ്ടു​പേ​രു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. വൈ​ദ്യു​തി പോ​സ്റ്റൊ​ടി​ഞ്ഞെ​ങ്കി​ലും വൈ​ദ്യു​തി​ലൈ​ൻ പൊ​ട്ടി​വീ​ഴാ​ത്ത​തും അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം കു​റ​ച്ചു.