എം​ഇ​എ​സ് കോ​ള​ജി​ൽ ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി
Wednesday, May 27, 2020 9:33 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക​പ്ര​ശ​സ്ത യൂ​ണി​വ​ഴ്സി​റ്റി​ക​ളി​ലെ കോ​ഴ്സു​ക​ൾ സൗ​ജ​ന്യ​മാ​യി വീ​ട്ടി​ലി​രു​ന്ന് പ​ഠി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടാ​ൻ നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജ് അ​വ​സ​ര​മൊ​രു​ക്കു​ന്നു. പ്ര​മു​ഖ ഓൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്ഫോ​മാ​യ"കോ​ഴ്സി​റ’ വ​ഴി​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്.
ലോ​കോ​ത്ത​ര യൂ​ണി​വേഴ്സി​റ്റി​ക​ളാ​യ യേ​ൽ, മി​ഷി​ഗ​ണ്‍, സ്റ്റാ​ൻ​ഫോ​ർ​ഡ്, പ്രി​ൻ​സ്റ്റ​ണ്‍ തു​ട​ങ്ങി​യ 600-ല​ധി​കം യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ന​ൽ​കു​ന്ന 3800 അ​ധി​കം കോ​ഴ്സു​ക​ൾ ഇ​തി​ലൂ​ടെ പ​ഠി​ക്കാ​നാ​കും.
മൂ​ന്നാ​ഴ്ച​മു​ത​ൽ ആ​റു​മാ​സം വ​രെ​യാ​ണ് കോ​ഴ്സു​ക​ളു​ടെ കാ​ലാ​വ​ധി. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മെ​ഡി​സി​ൻ സ​യ​ൻ​സ്, എ​ൻ​ജി​നിയ​റിം​ഗ്, ഹ്യൂമാ​നി​റ്റീ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് തു​ട​ങ്ങി എ​ല്ലാ പ​ഠ​ന ശാ​ഖ​ക​ളി​ലേ​യും കോ​ഴ്സു​ക​ൾ ല​ഭ്യ​മാ​ണ്. ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ "കോ​ഴ്സി​റ’ വ​ഴി പ​ഠ​നം ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​ണ്. tiny.cc/mescourseraregistration എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്യ​ണം. അ​തി​നു​ശേ​ഷം എം​ഇ​എ​സ് കോ​ള​ജി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ഇ​മെ​യി​ൽ മു​ഖാ​ന്തി​രം പേ​ജി​ൽ ജോ​യി​ൻ ചെ​യ്യ​ണം. മെ​നു​വി​ൽ​നി​ന്ന് ഇ​ഷ്ട​മു​ള്ള പ​ഠ​ന മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കാം. അ​തി​നു​ശേ​ഷം കാ​ണു​ന്ന ലി​സ്റ്റി​ൽ​നി​ന്ന് കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്കാം.
ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​ത്ത കോ​ഴ്സി​നെ സം​ബ​ന്ധി​ക്കു​ന്ന സി​ല​ബ​സ്, കോ​ഴ്സി​ന്‍റെ കാ​ല​വ​ധി, പ​ഠ​ന​രീ​തി എ​ന്നി​വ​യെ​ല്ലാം അ​ച്ച​ടി രൂ​പ​ത്തി​ലും വി​ഡി​യോ രൂ​പ​ത്തി​ലും ല​ഭ്യ​മാ​കും. 3000 പേ​ർ​ക്ക് മാ​ത്ര​മാ​ണ് എം​ഇ​എ​സ് കോ​ള​ജു​വ​ഴി ഈ ​സൗ​ജ​ന്യ കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 7012872439 (അ​സി.​പ്ര​ഫ. നി​ഷാ​ദ്, എം​ഇ​എ​സ് കോ​ളേ​ജ്, നെ​ടു​ങ്ക​ണ്ടം).