ത​രി​ശു​ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി
Wednesday, May 27, 2020 9:33 PM IST
രാ​ജാ​ക്കാ​ട്: ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി ക​ർ​ഷ​ക​ർ. പ​ത്തു​വ​ർ​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്ന ക​ള്ളി​മാ​ലി​യി​ലെ ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് രാ​ജാ​ക്കാ​ട് അ​ന്പ​ല​ത്തി​ൽ ഷാ​ജി, പാ​ല​ക്കാ​ട്ട് ബെ​ന്നി, ത​ക​ടി​യേ​ൽ ബോ​സ് എ​ന്നി​വ​ർ​ചേ​ർ​ന്ന് കൃ​ഷി​യി​റ​ക്കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ചേ​ർ​ന്ന് കൃ​ഷി ആ​രം​ഭി​ച്ച​ത്. ത​രി​ശാ​യ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം കൃ​ഷി​ക്കാ​യി പാ​ക​പ്പെ​ടു​ത്തി വാ​ഴ​കൃ​ഷി​യാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 1500 വാ​ഴ വി​ത്തു​ക​ളാ​ണ് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ട​വി​ള​യാ​യി പ​ച്ച​ക്ക​റി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കും. രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ഇ​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തു​ണ്ട്. കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം രാ​ജ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി. അ​നി​ൽ, എ.​ഡി. സ​ന്തോ​ഷ്, വി​ജി സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ.​സി. സു​ജി​ത്കു​മാ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​രീ​ഷ് പി. ​ചി​റ​യ്ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.