പ​തി​നാ​റു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ
Wednesday, May 27, 2020 9:33 PM IST
നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ബൈ​സ​ണ്‍​വാ​ലി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഈ​ശ്വ​ര​ൻ(21) ആ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് കൈ​ലാ​സ​നാ​ട് സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ​ത​ന്നെ വി​വ​രം ബ​ന്ധു​ക്ക​ൾ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​മാ​യി ശാ​ന്ത​ൻ​പാ​റ​ക്കു സ​മീ​പം പു​ത്ത​ടി​യി​ലെ​ത്തി​യ പ്ര​തി ഇ​വി​ടു​ത്തെ ഒ​രു അ​ന്പ​ല​ത്തി​നു​സ​മീ​പം രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​തി ഇ​യാ​ളു​ടെ പി​താ​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ പി​താ​വ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് പ്ര​തി സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പെ​ട്ടി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ അ​മ്മ​യു​ടേ​യും വ​നി​താ പോ​ലീ​സി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി തെ​ളി​ഞ്ഞ​തോ​ടെ വ​നി​ത എ​സ്ഐ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി ഈ​ശ്വ​ര​നെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ പ​രി​സ​ര​ത്തുള്ള​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ടൗ​ണി​ൽ​നി​ന്നും ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സി​ഐ ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കെ. ​ദി​ലീ​പ്കു​മാ​ർ, ഷാ​ജി, എ​എ​സ്ഐ റ​സാ​ഖ്, സീ​നി​യ​ർ സി​പി​ഒ റെ​ജി എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.