കു​മാ​ര​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രത്തിന് ദേശീയ അംഗീകാരം
Wednesday, May 27, 2020 9:31 PM IST
തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ദേ​ശീ​യ ഗു​ണ​നി​ല​വാ​ര പ​ട്ടി​ക​യി​ൽ. 94 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യാ​ണ് ദേ​ശീ​യ അം​ഗീ​കാ​രം നേ​ടി​യ​ത്. എ​ട്ട് വി​ഭാ​ഗ​ങ്ങ​ളാ​യി 6500 ഓ​ളം ചെ​ക്ക് പോ​യി​ന്‍റു​ക​ൾ വി​ല​യി​രു​ത്തി​യാ​ണ് എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.
ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന, സം​സ്ഥാ​ന​ത​ല പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് ശേ​ഷം എ​ൻ​എ​ച്ച്എ​സ്ആ​ർ​സി നി​യ​മി​ക്കു​ന്ന ദേ​ശീ​യ​ത​ല പ​രി​ശോ​ധ​യ്ക്ക് ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കു​ന്ന​ത്. ഇ​വ​യി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലും 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഭാ​ര​ത സ​ർ​ക്കാ​ർ എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. അം​ഗീ​കാ​ര​ത്തി​ന് മൂ​ന്ന് വ​ർ​ഷ​കാ​ലാ​വ​ധി​യാ​ണുള്ള​ത്. തു​ട​ർ​ന്ന് ദേ​ശീ​യ​ത​ല സം​ഘ​ത്തി​ന്‍റെ പു​നഃ​പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന എ​ഫ്എ​ച്ച്സി​ക​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും മ​റ്റ് ആ​ശു​പ​ത്രി​ക​ൾ​ക്ക് ഒ​രു കി​ട​ക്ക​യ്ക്ക് 10,000 രൂ​പ എ​ന്ന നി​ല​യി​ലും വാ​ർ​ഷി​ക ഇ​ൻ​സ​ന്‍റീ​വ്് ല​ഭി​ക്കും. പ്രാ​ർ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യി​രു​ന്ന കു​മാ​ര​മം​ഗ​ലം ഗ​വ. ആ​ശു​പ​ത്രി​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യ​ത്. ആ ​വ​ർ​ഷം ത​ന്നെ കാ​യ​ക​ല്പം അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ലേ​യ്ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. ഡോ​ക്ട​ർ​മാ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ, സ്റ്റാ​ഫ് ന​ഴ്സു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ കൂ​ടാ​തെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ആ​ശാ​വ​ർ​ക്കേ​ഴ്സി​ന്‍റെ​യും അ​ക്ഷീ​ണ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​അ​വാ​ർ​ഡ്.