മു​ണ്ടു​മു​റു​ക്കി​യു​ടു​ത്ത് റ​ബ​ർ ക​ർ​ഷ​ക​ർ
Wednesday, May 27, 2020 9:31 PM IST
ജോ​യി കി​ഴ​ക്കേ​ൽ

എ​ല്ലു​മു​റി​യെ പ​ണി​യെ​ടു​ത്താ​ൽ പ​ല്ലു​മു​റി​യെ തി​ന്നാം. നാം ​ഏ​റെ കേ​ട്ടി​ട്ടു​ള്ള പ​ഴ​ഞ്ചൊ​ല്ല്. ആ ​പ​ഴ​ഞ്ചൊ​ല്ലും പ​തി​രാ​യി​പ്പോ​യ ക​ണ്ണീ​രി​ന്‍റെ ക​ഥ​യാ​ണ് ന​മ്മു​ടെ നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് പ​റ​യാ​നു​ള്ള​ത്. 2018 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യം എ​ല്ലാം ത​ച്ചു​ട​ച്ചു. അ​തി​ന്‍റെ ന​ടു​ക്കു​ന്ന ഓ​ർ​മ​യി​ൽ നി​ന്ന് ഇ​ടു​ക്കി ജി​ല്ല ഇ​നി​യും മു​ക്ത​മാ​യി​ട്ടി​ല്ല.

2വാ​ക്കു​ക​ൾ​ക്ക​പ്പു​റം ഈ ​ദു​രി​തം...

ക​ന​ത്ത​പേ​മാ​രി​ക്കൊ​പ്പം ഇ​ടു​ക്കി ഡാം ​കൂ​ടി തു​റ​ന്നു​വി​ട്ട​തോ​ടെ സ​ക​ല​തും തൂ​ത്തെ​റി​ഞ്ഞ പ്ര​ള​യം സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി.

ആ​യി​ര​ങ്ങ​ൾ​ക്ക് ത​ല​ചാ​യ്ക്കാ​നി​ടം ന​ഷ്ട​മാ​യി. നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചി​രു​ന്ന വീ​ട് ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് താ​ഴ്ന്നു​പോ​യ​ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച​യും മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ലു​ണ്ടാ​യി. മ​ണ്ണി​ടി​ഞ്ഞും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും അ​നേ​ക​രു​ടെ കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ കു​ത്തി​യൊ​ലി​ച്ചു​പോ​യി. റോ​ഡു​ക​ൾ ത​ക​ർ​ന്ന് ആ​ഴ്ച​ക​ളോ​ളം ഗ​താ​ഗ​തം നി​ല​ച്ചു. അ​നേ​ക​ർ​ക്ക് മാ​സ​ങ്ങ​ളോ​ളം ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു​കൂ​ടേ​ണ്ടി​വ​ന്നു.

2ദു​രി​തം വ​ർ​ധി​പ്പി​ച്ച്
കോ​വി​ഡ്...

മ​ഹാ പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ളി​ൽ വി​റ​ങ്ങ​ലി​ച്ചു​നി​ന്ന ജി​ല്ല അ​തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ലോ​ക​ത്തെ മു​ഴു​വ​ൻ ഭീ​തി​യി​ലാ​ഴ്ത്തി കോ​വി​ഡ്-19 എ​ന്ന മ​ഹാ​മാ​രി​യു​ടെ രം​ഗ​പ്ര​വേ​ശം. ഇ​തേ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ന​മ്മു​ടെ സാ​ന്പ​ത്തി​ക രം​ഗ​ത്തെ അ​ടി​മു​ടി ബാ​ധി​ച്ചു. ജി​ല്ല​യി​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ഇ​ത് ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷി​ടി​ച്ച​ത്.

അ​തി​നി​ടെ വീ​ണ്ടും ഒ​രു കാ​ല​വ​ർ​ഷം കൂ​ടി പ​ടി​വാ​തി​ക്ക​ൽ എ​ത്തി​നി​ൽ​ക്കു​ന്പോ​ൾ ആ​ശ​ങ്ക​യു​ടെ കാ​ർ​മേ​ഘം ഉ​രു​ണ്ട് കൂ​ടു​ക​യാ​ണ് ക​ർ​ഷ​ക​ന്‍റെ മ​ന​സു​ക​ളി​ൽ.

ഓ​ഗ​സ്റ്റി​ൽ അ​തി​വ​ർ​ഷ​മെ​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​നം കൂ​ടി വ​ന്ന​തോ​ടെ ആ​ധി ഏ​റു​ക​യാ​ണ്. അ​ർ​ത്ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​തെ ഒ​രു കാ​ര്യം തീ​ർ​ത്ത് പ​റ​യാം ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വ​രെ ന​മ്മു​ടെ സാ​ന്പ​ത്തി​ക മേ​ഖ​ല​യെ ച​ലി​പ്പി​ച്ചി​രു​ന്ന റ​ബ​ർ ക​ർ​ഷ​ക​ർ ഇ​ന്ന് തോ​രാ​ക​ണ്ണീ​രി​ലും തീ​രാ​ദു​രി​ത​ത്തി​ലു​മാ​ണ്.

2ക​ട​ക്കെ​ണി​യി​ൽ
ക​ർ​ഷ​ക​ർ...

കോ​വി​ഡി​നെ തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ല​ഞ്ച​ര​ക്ക് ക​ട​ക​ളും തു​റ​ക്കാ​താ​യി. ഇ​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​പ്പോ​ൾ പ​ല​തോ​ട്ട​ങ്ങ​ളി​ലും ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല. വി​ല​ക്കു​റ​വി​ന് പു​റ​മേ ടാ​പ്പിം​ഗി​ന് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

2009-ൽ ​ഒ​രു കി​ലോ റ​ബ​റി​ന് 101 രൂ​പ​യും 2010-ൽ 167, 2011-​ൽ 248, 2012-ൽ 193, 2013-​ൽ 159, 2014-ൽ 148 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​ല. ഇ​ന്ന് 2009ലെ ​സ്ഥി​തി​യി​ലേ​ക്ക് റ​ബ​ർ വി​ല താ​ഴ്ന്ന​പ്പോ​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​രെല്ലാം. ഭൂ​രി​പ​ക്ഷം റ​ബ​ർ ക​ർ​ഷ​ക​രും ക​ട​ക്കെ​ണി​യി​ലാ​ണ്. മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നും വി​വാ​ഹ​ത്തി​നും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കു​മൊ​ക്കെ​യാ​യി അ​ന്തി​യു​റ​ങ്ങു​ന്ന വീ​ടും​പു​ര​യി​ട​വും ബാ​ങ്കി​ലും മ​റ്റും പ​ണ​യം വ​ച്ച് എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നാ​വാ​തെ ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ർ​ഷ​ക​രും ഏ​റെ.

2വാ​യ്പ പോ​ലും
നി​ഷേ​ധി​ക്ക​പ്പെ​ട്ട്...

പ​ല​വാ​ണി​ജ്യ ബാ​ങ്കു​ക​ളും ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ ന​ൽ​കാ​ൻ പോ​ലും ത​യാ​റാ​കു​ന്നി​ല്ല.
മു​ന്നേ​ക്ക​ർ റ​ബ​ർ​തോ​ട്ടം വീ​ടു​വ​ച്ച് വാ​യ്പ എ​ടു​ക്കാ​ൻ ഒ​രു ബാ​ങ്കി​നെ സ​മീ​പി​ച്ച ജോ ​മാ​ത്യൂ​സ് എ​ന്ന ക​ർ​ഷ​ക​നോ​ട് അ​ധി​കൃ​ത​ർ ആ​ദ്യം ചോ​ദി​ച്ച​ത് സാ​ല​റി സ്ലി​പ്പാ​ണ് .

ഇ​താ​ണ് ക​ർ​ഷ​ക​ന്‍റെ ദു​ര​വ​സ്ഥ.സ്വ​ന്തം മ​ക്ക​ളെ പോ​ലെ മ​ണ്ണി​നെ​യും കൃ​ഷി​യെ​യും സ്നേ​ഹി​ക്കു​ന്ന​വ​രാ​ണ് ക​ർ​ഷ​ക​ർ. റ​ബ​ർ തൈ​ന​ട്ട് ടാ​പ്പിം​ഗി​നാ​യി ഏ​ഴു​വ​ർ​ഷം വ​രെ കാ​ത്തി​രു​ന്ന് ഒ​ടു​വി​ൽ പേ​മാ​രി​യി​ലും കൊ​ടു​ങ്കാ​റ്റി​ലും റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​ച്ച് ഉ​പ​ജീ​വ​ന​ത്തി​നു​ള്ള മാ​ർ​ഗം പോ​ലും അ​ട​ഞ്ഞു​പോ​കു​ന്ന ക​ർ​ഷ​ക​രു​മു​ണ്ട്.

അ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​താ​വ​ട്ടെ തു​ച്ഛ​മാ​യ തു​ക​മാ​ത്രം.അ​ത് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ത​ന്നെ വി​വി​ധ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി ന​ടു​വൊ​ടി​യും.

ഇ​തി​നു പു​റ​മേ റ​ബ​റി​ന്‍റെ പ​ട്ട​മ​ര​പ്പ്, കു​മി​ൾ രോ​ഗ​ങ്ങ​ൾ എ​ന്നി​വ കൂ​ടി​യാ​കു​ന്പോ​ൾ ക​ർ​ഷ​ക​രു​ടെ സ്ഥി​തി പ​റ​യാ​നു​മി​ല്ല. ഒ​രു കി​ലോ റ​ബ​റി​ന് 165 രൂ​പ ല​ഭി​ച്ചാ​ലെ കൃ​ഷി ലാ​ഭ​ക​ര​മാ​കൂ എ​ന്നാ​ണ് റ​ബ​ർ ബോ​ർ​ഡ് പോ​ലും പ​റ​യു​ന്ന​ത്.

2കൂ​നി​ന്മേ​ൽ കു​രു​വാ​യി
ഇ​റ​ക്കു​മ​തി...

ഇ​ങ്ങ​നെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജീ​വി​ക്കാ​ൻ വ​ഴി​കാ​ണാ​തെ ക​ർ​ഷ​ക​ർ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ഴാ​ണ് റ​ബ​ർ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ വ്യ​വ​യാ​യ ലോ​ബി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ന്ന​ത്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന റ​ബ​റി​ന്‍റെ ചു​ങ്കം വ​ർ​ധി​പ്പി​ച്ച് ക​ർ​ഷ​ക​രെ ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​ർ കൂ​നി​ൻ​മേ​ൽ കു​രു​വെ​ന്ന പോ​ലെ അ​വ​രു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​വി​ധ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടും ക​ർ​ഷ​ക​രെ മ​റ​ക്കു​ന്പോ​ൾ അ​വ​രു​ടെ ജീ​വ​തം എ​രി​തീ​യി​ൽ നി​ന്ന് വ​റ​ച​ട്ടി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ടു​ക​യാ​ണെ​ന്ന് ഓ​ർ​ത്തി​രു​ന്നെ​ങ്കി​ൽ! ബാ​ങ്കു​ക​ളി​ൽ നി​ന്ന് ക​ർ​ഷ​ക​ർ എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​യ്ക്ക് അ​വ​ർ​ക്ക് വേ​ണ്ട​ത് ഏ​താ​നും മാ​സ​ത്തെ മോ​റ​ട്ടോ​റി​യ​മ​ല്ല, പി​ന്നെ​യോ അ​വ​രു​ടെ പ​ലി​ശ ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​റ​ക്കു​ളം ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ മൈ​ക്കി​ൾ പു​ര​യി​ടം എ​ന്ന ക​ർ​ഷ​ക​ൻ പ​റ​യു​ന്നു.

തുടരും...