മാസ്ക് വിതരണം നടത്തി
Tuesday, May 26, 2020 9:49 PM IST
മു​ട്ടം :എ​സ്എ​സ്എ​ൽ​സി , ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തു​ന്ന മു​ട്ടം ഗ​വ.​എച്ച്എസ്എസിലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ട്ടം സ​ഹ​ക​ര​ണ ബാ​ങ്ക് മാ​സ്ക് വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ഷ് ഹെ​ഡ്മി​സ്ട്ര​സ് ര​മാ​ദേ​വി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഉ​ല്ലാ​സ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് . കെ.​എ. പ​രീ​ത്, ബാ​ങ്ക് ബോ​ർ​ഡ് മെം​ബ​ർ എ​ൻ.​കെ. ബി​ജു, ,അ​രു​ണ്‍ ചെ​റി​യാ​ൻ, കൃ​ഷ്ണ​ൻ ക​ണി​യാ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തൊ​ടു​പു​ഴ: യു​വ​മോ​ർ​ച്ച തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ വ​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​സ്ക് വി​ത​ര​ണം ന​ട​ത്തി. ബി​ജെ​പി തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് വ​ണ്ണ​പ്പു​റം നേ​തൃ​ത്വം ന​ൽ​കി. ബി. ​വി​ജ​യ​കു​മാ​ർ, എ​ൻ. കെ. ​അ​ബു, മ​നു ഹ​രി​ദാ​സ്, മബി. ​വി​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.