ക്ഷീര കർഷകർക്ക് വായ്പ
Tuesday, May 26, 2020 9:49 PM IST
തൊ​ടു​പു​ഴ: ക്ഷീ​ര​നി​ധി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന ഹ്ര​സ്വ​കാ​ല വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കും.
ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ്, ന​ബാ​ർ​ഡ്, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക്, പ്രൈ​മ​റി അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ക്ര​ഡി​റ്റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ്പെ​ഷ​ൽ ലി​ക്വി​ഡി​റ്റി ഫെ​സി​ലി​റ്റി ലോ​ണ്‍ സ്കീം ​പ്ര​കാ​ര​മാ​ണ് കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നും കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം കൊ​ണ്ട് തി​രി​ച്ച​ട​വ് ന​ൽ​ക​ണം. കാ​ലി​ത്തീ​റ്റ, പു​ല്ല്, മി​ന​റ​ൽ മി​ക്സ്ച​ർ, കാ​ലി​ത്തൊ​ഴു​ത്ത് ന​വീ​ക​ര​ണം, യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, തീ​റ്റ​പ്പു​ൽ​ക്കൃ​ഷി, ഡ​യ​റി​ഫാ​മി​ന്‍റെ യ​ന്ത്ര​വ​ത്ക​ര​ണം, മി​ൽ​ക്കിം​ഗ് മെ​ഷീ​ൻ, റ​ബ​ർ മാ​റ്റ്, പ്ര​ഷ​ർ വാ​ഷ​ർ, ചാ​ഫ് ക​ട്ട​ർ, മ​ഴ​വെ​ള്ള സം​ഭ​ര​ണി, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, ചാ​ണ​ക​ക്കു​ഴി നി​ർ​മാ​ണം എ​ന്നി​വ​യ്ക്കാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.
ക്ഷീ​ര​സം​ഘ​ത്തി​ൽ പാ​ൽ അ​ള​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വാ​യ്പ തി​രി​ച്ച​ട​വ് പാ​ൽ​വി​ല​യി​ൽ നി​ന്നും തു​ക ഈ​ടാ​ക്കി ക്ഷീ​ര​സം​ഘ​ങ്ങ​ൾ മു​ഖേ​ന ബാ​ങ്കി​ലേ​യ്ക്ക് നേ​രി​ട്ട് അ​ട​യ്ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തും.കൃ​ഷി​ഭൂ​മി​യു​ടെ പാ​ട്ട​ക്ക​രാ​ർ, ക​രം അ​ട​ച്ച ര​സീ​ത് എ​ന്നി​വ ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് എ​സ്എ​ൽ​എ​ഫ് ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ 29ന് ​മു​ന്പ് അ​പേ​ക്ഷ ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ക്ക​ണം.