ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ പോ​യ വ്യ​ക്തി​ക്ക് കോ​വി​ഡ്; 12 പേ​രെ​കൂടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിz
Tuesday, May 26, 2020 9:47 PM IST
നെ​ടു​ങ്ക​ണ്ടം: പാ​റ​ത്തോ​ട്ടി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യ യു​വാ​വി​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ 12 പേ​രെ​ക്കൂ​ടി ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗി​യു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 17 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.
ഇ​തോ​ടെ യു​വാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 29 ആ​യി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 19 പേ​ർ ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും മ​റ്റു​ള്ള​വ​ർ നെ​ടു​ങ്ക​ണ്ടം, കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കൂ​ടാ​തെ രോ​ഗം ബാ​ധി​ച്ച യു​വാ​വും അ​മ്മ​യും മൂ​ന്നു​ത​വ​ണ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ട​ത്ത് രോ​ഗ​ബാ​ധി​ത​ൻ സ​ന്ദ​ർ​ശി​ച്ച പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​വും കോ​ഴി​ക്ക​ട​യും പോ​ലീ​സ് അ​ട​പ്പി​ച്ചു. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രോ​ട് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശം ന​ൽ​കി. ലോ​ക്ഡൗ​ണി​നു​മു​ന്പ് പാ​റ​ത്തോ​ട്ടി​ലെ​ത്തി ഈ​ മാ​സം 21-ന് ​പാ​സ് മു​ഖേ​ന ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​നാ​ണ് അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ഇ​തേ​സ​മ​യം കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ടു​ചെ​യ്യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 8, 11, 12 വാ​ർ​ഡു​ക​ൾ ഹോ​ട്ട്സ്പോ​ട്ട് ആ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​റി​യി​പ്പു വ​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി.
പി​ശ​ക് പ​റ്റി​യെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ശ​കു സം​ഭ​വി​ച്ച അ​റി​യി​പ്പ് പി​ൻ​വ​ലി​ച്ച് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി.

ജി​ല്ല​യി​ൽ​ മൂ​ന്നു​
വാ​ർ​ഡു​ക​ൾ കൂ​ടി
ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി

തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ ഉ​ടു​ന്പ​ൻചോ​ല പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​വാ​ർ​ഡു​ക​ൾ കൂ​ടി ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.​എ​ട്ട്,11,12 വാ​ർ​ഡു​ക​ളാ​ണ് ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യ​ത്.​
ഇ​വി​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.​ജി​ല്ല​യി​ൽ ഇ​തോ​ടെ ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 12 ആ​യി ഉ​യ​ർ​ന്നു. പാ​റ​ത്തോ​ട്ടി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​തേ തു​ട​ർ​ന്നാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ൾ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ക്കി അ​ധി​കൃ​ത​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.നേ​ര​ത്തെ ക​രു​ണാ​പു​രം സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ഉ​ട​മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ജി​ല്ല​യി​ൽ വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ 8,9,11,12,14,15,22 വാ​ർ​ഡു​ക​ളും ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 12,13 വാ​ർ​ഡു​ക​ളും ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.