വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ഗ്രാ​മ​സ​ഭ
Tuesday, May 26, 2020 9:47 PM IST
ചെ​റു​തോ​ണി: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ചു. വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ാർ​ഡ് മെ​ന്പ​ർ ഷി​ജോ ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​ൻ ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ച​ത്.
ഓ​ണ്‍​ലൈ​ൻ ഗ്രാ​മ​സ​ഭ മ​ന്ത്രി എം.​എം. മ​ണി കു​ഞ്ചി​ത്ത​ണ്ണി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി തൊ​ടു​പു​ഴ​യി​ലും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ലും ഓ​ണ്‍​ലൈ​നാ​യി ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ്-19 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളോ​ടൊ​പ്പം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ വി​ള​വു​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന്ത്രി​യും എം​പി​യും എം​എ​ൽ​എ​യും ഓ​ർ​മി​പ്പി​ച്ചു. ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നു​പോ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​ത്ത സ്ഥി​തി ആ​ളു​ക​ൾ ഗ്രാ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ല​ക്ഷം​ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി​എ​ച്ച്സി​ക്ക് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും ആം​ബു​ല​ൻ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
സൂം ​ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി.
സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യെ​ക്കു​റി​ച്ചു കൃ​ഷി ഓ​ഫീ​സ​ർ വി​വ​രി​ച്ചു. ത​രി​ശു​ഭൂ​മി​യി​ൽ ഉ​ട​മ​സ്ഥ​ൻ കൃ​ഷി ഇ​റ​ക്കു​ന്ന​തി​ന് ത​യാ​റ​ല്ലെ​ങ്കി​ൽ സം​ഘ​ങ്ങ​ൾ​ക്ക് പാ​ട്ട​ത്തി​ന് ന​ല്കു​ന്ന​തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് ഷി​ജോ അ​ഭ്യ​ർ​ഥി​ച്ചു. വീ​ട്ടു​വ​ള​പ്പി​ലെ കൃ​ഷി​യും മ​ട്ടു​പ്പാ​വ് കൃ​ഷി​യും ഇ​തോ​ടൊ​പ്പം പ്രോ​ത്സാ​ഹി​പ്പി​ക്കും. മ​ത്സ്യ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളും ഇ​തി​നാ​യി ന​ൽ​കി​വ​രു​ന്ന സ​ബ്സി​ഡി​ക​ളെ​ക്കു​റി​ച്ചും കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ഷി പു​ളി​ക്ക​ൽ വി​ശ​ദീ​ക​രി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ടു​താ​കു​ള​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. വാ​ഴ​ത്തോ​പ്പ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ബി കോ​വി​ഡി​നോ​ടൊ​പ്പം മ​ഴ​ക്കാ​ല രോ​ഗ​സാ​ധ്യ​ത​ക​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും വി​വ​രി​ച്ചു.
ഏ​ഴാം വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രും എ​ന്നാ​ൽ ജോ​ലി​സം​ബ​ന്ധ​മാ​യി ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ, ന്യൂ​സ്ലാ​ൻ​ഡ്, കു​വൈ​റ്റ് തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള​വ​രും ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു. അ​താ​തു രാ​ജ്യ​ങ്ങ​ളി​ലേ​യും സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും കോ​വി​ഡ് പ​ശ്ചാ​ത്ത​ലം വി​വ​രി​ച്ച​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. സെ​ലി​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ബി, കൃ​ഷി ഓ​ഫീ​സ​ർ റാ​ണി, തൊ​ഴി​ലു​റ​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, ഹോ​മി​യോ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.