ത​മി​ഴ്നാ​ട്ടി​ലേ​ക്കു​പോ​യ വ്യ​ക്തി​ക്ക് കോ​വി​ഡ്; 12 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി
Tuesday, May 26, 2020 9:44 PM IST
നെ​ടു​ങ്ക​ണ്ടം: പാ​റ​ത്തോ​ട്ടി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യ യു​വാ​വി​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ 12 പേ​രെ​ക്കൂ​ടി ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗി​യു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 17 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ യു​വാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 29 ആ​യി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 19 പേ​ർ ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും മ​റ്റു​ള്ള​വ​ർ നെ​ടു​ങ്ക​ണ്ടം, കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
കൂ​ടാ​തെ രോ​ഗം ബാ​ധി​ച്ച യു​വാ​വും അ​മ്മ​യും മൂ​ന്നു​ത​വ​ണ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ട​ത്ത് രോ​ഗ​ബാ​ധി​ത​ൻ സ​ന്ദ​ർ​ശി​ച്ച പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​വും കോ​ഴി​ക്ക​ട​യും പോ​ലീ​സ് അ​ട​പ്പി​ച്ചു. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രോ​ട് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശം ന​ൽ​കി. ലോ​ക്ഡൗ​ണി​നു​മു​ന്പ് പാ​റ​ത്തോ​ട്ടി​ലെ​ത്തി ഈ​മാ​സം 21-ന് ​പാ​സ് മു​ഖേ​ന ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​നാ​ണ് അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തേ​സ​മ​യം കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ടു​ചെ​യ്യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 8, 11, 12 വാ​ർ​ഡു​ക​ൾ ഹോ​ട്ട്സ്പോ​ട്ട് ആ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​റി​യി​പ്പു വ​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി. പി​ശ​ക് പ​റ്റി​യെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ശ​കു സം​ഭ​വി​ച്ച അ​റി​യി​പ്പ് പി​ൻ​വ​ലി​ച്ച് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി.
പാ​റ​ത്തോ​ട്ടി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ത്തോ​ട് പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന 8, 11, 12 വാ​ർ​ഡു​ക​ൾ ഹോ​ട്ട്സ്പോ​ട്ട് ആ​ക്കാ​നാ​ണ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ടു ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​റി​യി​പ്പ് ഇ​റ​ങ്ങി​യ​പ്പോ​ൾ ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തെ​ന്നാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ തി​ങ്ക​ളാ​ഴ്ച വ​ന്ന അ​റി​യി​പ്പും ഇ​ത്ത​ര​ത്തി​ലാ​യി​രു​ന്നു.
ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​യ​ത്.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ എ​ന്ന് അ​റി​യി​ച്ച​ത് പി​ശ​ക് സം​ഭ​വി​ച്ച​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും നി​ല​വി​ൽ പു​തി​യ അ​റി​യി​പ്പാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പി​ശ​ക് സം​ഭ​വി​ച്ച അ​റി​യി​പ്പ് നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തു.