അ​ധ്യാ​പ​ക ഇ​ന്‍റ​ർ​വ്യു
Tuesday, May 26, 2020 9:44 PM IST
രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​നം സാ​ൻ​ജോ കോ​ള​ജി​ൽ കൊ​മേ​ഴ്സ്, മാ​നേ​ജ്മെ​ന്‍റ്, ഇം​ഗ്ലീ​ഷ്, സോ​ഷ്യ​ൽ​വ​ർ​ക്ക് വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ ജൂ​ണ്‍ നാ​ലി​ന് രാ​വി​ലെ 10-ന് ​ഓ​ഫീ​സി​ൽ ന​ട​ക്കും.
യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ജോ ഇ​ണ്ടി​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9188062650. ഇമെയിൽ: [email protected]

എ​ട്ടു​ലി​റ്റ​ർ
ചാ​രാ​യ​വും കോ​ട​യും
പി​ടി​ച്ചെ​ടു​ത്തു

നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ​യും ഇ​ടു​ക്കി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ മാ​വ​ടി അ​ശോ​ക​വ​ന​ത്ത് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു​ലി​റ്റ​ർ ചാ​രാ​യ​വും 120 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. മു​ള​കു​പാ​റ​യി​ൽ മൊ​ട്ട എ​ന്നു വി​ളി​ക്കു​ന്ന മു​രു​കേ​ശ​നെ(26) പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. പ്ര​തി ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മു​രു​കേ​ശ​ൻ വാ​റ്റി എ​ടു​ക്കു​ന്ന ചാ​രാ​യം മാ​വ​ടി ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന​യ്ക്ക് എ​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ്ര​തി​യെ സ​ഹാ​യി​ക്കു​ന്ന​വ​രേ​കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ആ​ർ. ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.