കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നു ന​ട​ന്നെ​ത്തി​യ യു​വാ​വി​നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി
Saturday, May 23, 2020 11:12 PM IST
നെ​ടു​ങ്ക​ണ്ടം: കോ​യ​ന്പ​ത്തു​രി​ൽ​നി​ന്നും 230 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് അ​തി​ർ​ത്തി​യി​ലെ​ത്തി​യ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യി. കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ രാ​മ​ക്ക​ൽ​മെ​ട്ടി​ലൂ​ടെ അ​തി​ർ​ത്തി ക​ട​ക്കാ​ൻ​ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ വാ​ർ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി പാ​ർ​ഥി​പ​നാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും 230 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് കോ​ന്പൈ​യി​ലെ​ത്തി അ​വി​ടെ​നി​ന്നും വ​ന​പാ​ത​യി​ലൂ​ടെ അ​തി​ർ​ത്തി ക​ട​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് പാ​ർ​ഥി​പ​നെ രാ​മ​ക്ക​ൽ​മെ​ട്ടി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം വി​ജി​മോ​ൾ വി​ജ​യ​ൻ, അ​തി​ർ​ത്തി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ തോ​മ​സ്, മു​ര​ളി, രാ​ജ് കു​മാ​ർ, ശ്യാം​കു​മാ​ർ എ​ന്നി​വ​ർ​ചേ​ർ​ന്ന് പാ​ർ​ഥി​പ​നു അ​ഭ​യം​ന​ൽ​കി. ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​വ​രം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ച്ചു.

നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ർ​ഥി​പ​നെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വ​ണ്ട​ൻ​മേ​ട്ടി​ലാ​ണ് പാ​ർ​ഥി​പ​ന്‍റെ വീ​ട്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സും പ​ഞ്ചാ​യ​ത്തം​ഗ​വും ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും പാ​ർ​ഥി​പ​നെ കൊ​ണ്ടു​പോ​കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല.
സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ പാ​ർ​ഥി​പ​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ വേ​ഷം ധ​രി​ച്ചാ​ണ് അ​തി​ർ​ത്തി ക​ട​ന്ന​ത്.

പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പ​നി​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ പാ​ർ​ഥി​പ​നെ നെ​ടു​ങ്ക​ണ്ട​ത്തെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി.