സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി
Saturday, May 23, 2020 11:07 PM IST
അ​ടി​മാ​ലി: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്ക് അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം​കു​റി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​സ​മീ​പം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി​യി​റ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ൾ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ത്തൈ​ക​ൾ എ​ത്തി​ച്ചു​ന​ൽ​കും.