ഭ​ക്ഷ്യോ​ൽ​പാ​ദ​ന സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്ക് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​തൃ​ക: മ​ന്ത്രി എം.​എം. മ​ണി
Saturday, May 23, 2020 11:03 PM IST
വ​ണ്ട​ൻ​മേ​ട്: ഉൗ​ർ​ജ​ദാ​യ​ക ഭ​ക്ഷ്യോ​ൽ​പാ​ദ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഭാ​വ​നം​ചെ​യ്ത ഘ​ട്ട​ത്തി​ൽ മ​ത്സ്യ​കൃ​ഷി​യി​ലു​ൾ​പ്പെ​ടെ മി​ക​ച്ച നേ​ട്ടം കൊ​യ്ത വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ പ​ടു​താ​കു​ള​ത്തി​ലെ മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഡീ​ഷ​ണ​ൽ എ​സ്പി എ. ​രാ​ജ​ൻ, ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​യ​സ് ജോ​ർ​ജ്, വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി റെ​ജി, ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യ​ൻ, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​ക​ണ്ണ​ൻ തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.

വി​ള​വെ​ടു​പ്പി​ൽ 500 കി​ലോ​ഗ്രാ​മോ​ളം മീ​ൻ ല​ഭി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ടു​ത്ത​തി​നു​ശേ​ഷ​മു​ള്ള മീ​ൻ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ വി​ല​യ്ക്കു​വാ​ങ്ങി. സം​സ്ഥാ​ന​ത്തു പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ അ​ഞ്ചു​സെ​ന്‍റി​ലാ​ണ് ക​ഴി​ഞ്ഞ ജൂ​ണി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ടു​താ​കു​ളം നി​ർ​മി​ച്ച് മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഫി​ഷ​റീ​സി​ന്‍റെ​യും ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​ത്. 500 അ​സം വാ​ള മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കു​ള​ത്തി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. മ​ത്സ്യ​കൃ​ഷി​ക്കാ​യി 40,018 രൂ​പ ഫി​ഷ​റീ​സി​ൽ​നി​ന്നും സ​ബ്സി​ഡി ല​ഭി​ച്ചു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​റു​മാ​സം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന ഗി​ഫ്റ്റ് തി​ലോ​പ്പി​യ കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തും.

മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ൻ​പു സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ പ​ച്ച​ക്ക​റി കൃ​ഷി​കൊ​ണ്ട് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച സ്ഥാ​പ​ന​ത്തി​നു​ള്ള ര​ണ്ടാം​സ്ഥാ​നം ഇ​വ​ർ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ രാ​ജ്യ​ത്തെ മി​ക​ച്ച 87 സ്റ്റേ​ഷ​നു​ക​ളി​ൽ 26-ാം സ്ഥാ​നം വ​ണ്ട​ൻ​മേ​ടി​ന് ല​ഭി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​തി​ൽ ഇ​ടം​പി​ടി​ച്ച ര​ണ്ടു സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാം​സ്ഥാ​ന​വും വ​ണ്ട​ൻ​മേ​ട് നേ​ടി​യി​രു​ന്നു. സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് വ​ഴു​ത​ന, കാ​ബേ​ജ്, പ​യ​ർ, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, മു​ള​ക് തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

വ​ണ്ട​ൻ​മേ​ട് സി​ഐ സു​നീ​ഷ് ടി. ​ത​ങ്ക​ച്ച​ൻ, എ​സ്ഐ പി.​എ​ച്ച്. നൗ​ഷാ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടെ 35-ഓ​ളം പോ​ലീ​സ് ഉ​ദ്യാ​ഗ​സ്ഥ​രാ​ണ് ത​ങ്ങ​ളു​ടെ വി​ശ്ര​മ​സ​മ​യം സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ കൃ​ഷി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ. സു​നി​ൽ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.