ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് പെ​ൻ​ഷ​ൻ സം​ഭാ​വ​ന ചെ​യ്ത് സെ​റി​ബ്ര​ൽ പ​ൾ​സി ബാ​ധി​ച്ച ബാ​ല​ൻ
Saturday, May 23, 2020 11:02 PM IST
തൊ​ടു​പു​ഴ: അ​ഭി​ഷേ​കി​ന് ഇ​രി​പ്പി​ട​ത്തി​ൽ​നി​ന്നും അ​ന​ങ്ങ​ണ​മെ​ങ്കി​ൽ​പോ​ലും ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം വേ​ണം. പ​ക്ഷെ സ്വ​ന്തം ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക്കി​ട​യി​ലും ത​നി​ക്കു​കി​ട്ടി​യ ക്ഷേ​മ പെ​ൻ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്് സം​ഭാ​വ​ന ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ അ​ഭി​ഷേ​കി​ന് ആ​രു​മാ​യും ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം പി​താ​വി​നൊ​പ്പം തൊ​ടു​പു​ഴ​യി​ലെ​ത്തി പെ​ൻ​ഷ​നാ​യി ല​ഭി​ച്ച 1300 രൂ​പ അ​ഭി​ഷേ​ക് മ​ന്ത്രി എം.​എം. മ​ണി​യു​ടെ കൈ​ക​ളി​ലേ​ൽ​പി​ച്ചു. കു​മാ​ര​മം​ഗ​ലം കു​ന്നേ​ൽ മേ​ൽ​പു​റ​ത്ത് മ​നോ​ജി​ന്‍റെ​യും അ​നു​വി​ന്‍റെ​യും മ​ക​നാ​ണ് പ​തി​മൂ​ന്നു​കാ​ര​നാ​യ അ​ഭി​ഷേ​ക്. ജ​ൻ​മ​നാ​ത​ന്നെ സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച​തി​നാ​ൽ അ​ഭി​ഷേ​കി​ന് പ​ര​സ​ഹാ​യം കൂ​ടാ​തെ അ​ന​ങ്ങാ​ൻ​പോ​ലും ക​ഴി​യി​ല്ല. എ​ന്തി​നും അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സ​ഹാ​യം വേ​ണം. അ​തി​നാ​ൽ വീ​ടി​ന്‍റെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​ണ് അ​ഭി​ഷേ​കി​ന്‍റെ ലോ​കം.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ടി​വി​യി​ലൂ​ടെ വാ​ർ​ത്ത​ക​ളും മ​റ്റും ക​ണ്ട​പ്പോ​ഴാ​ണ് നാ​ടി​നു​വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന മോ​ഹം അ​ഭി​ഷേ​കി​ൽ ശ​ക്ത​മാ​യ​ത്. ഇ​തോ​ടെ​യാ​ണ് പെ​ൻ​ഷ​ൻ തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ഗ്ര​ഹം അ​ച്ഛ​നോ​ട് പ​ങ്കു​വ​ച്ച​പ്പോ​ൾ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മ​നോ​ജ് ആ​ദ്യം മ​ടി​ച്ചെ​ങ്കി​ലും അ​ഭി​ഷേ​കി​ന്‍റെ ആ​ഗ്ര​ഹ​ത്തി​നു​മു​ന്നി​ൽ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

വാ​ട​ക വീ​ട്ടി​ലാ​ണ് മ​നോ​ജും കു​ടും​ബ​വും ക​ഴി​യു​ന്ന​ത്. ദൈ​നം​ദി​ന ചി​ല​വി​നും വാ​ട​ക ന​ൽ​കാ​നും ലോ​ക്ക്ഡൗ​ണ്‍ മൂ​ലം മാ​ർ​ഗ​വു​മി​ല്ലാ​തി​രി​ക്കു​ന്പോ​ഴാ​ണ് മ​നോ​ജും ഭാ​ര്യ​യും മ​ക​ന്‍റെ ആ​ഗ്ര​ഹം അ​ഭി​മാ​ന​ത്തോ​ടെ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്. സ്വ​ന്ത​മാ​യി ഒ​രു വീ​ടു വേ​ണ​മെ​ന്ന​താ​ണ് അ​ഭി​ഷേ​കി​ന്‍റെ ആ​ഗ്ര​ഹം.