എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ട​ർ പ​രീ​ക്ഷ: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Saturday, May 23, 2020 11:01 PM IST
തൊ​ടു​പു​ഴ: മാ​റ്റി​വ​ച്ച എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ​മു​ത​ൽ സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​തു​ട​ങ്ങി.

പ​രീ​ക്ഷ​യ്ക്കു മു​ന്നോ​ടി​യാ​യി സ്കൂ​ൾ പ​രി​സ​രം, ക്ലാ​സ് മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ തു​ട​ങ്ങി​യ​വ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മാ​സ്കു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്ന ജോ​ലി​ക​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സാ​നി​റ്റൈ​സ​റും ല​ഭ്യ​മാ​ക്കും. വി​ദ്യാ​ർ​ഥി​ക​ളെ തെ​ർ​മ​ൽ സ്ക്രീ​നിം​ഗി​നും വി​ധേ​യ​രാ​ക്കും. ഒ​രു ക്ലാ​സി​ൽ 20 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​രീ​ക്ഷ​യെ​ഴു​താ​ൻ ഇ​രു​ത്തു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ്കൂ​ളി​നു​മു​ന്നി​ൽ ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും അ​സു​ഖ​മു​ണ്ടെ​ങ്കി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​തി​യാ​യ വാ​ഹ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു​മൂ​ലം സ്കൂ​ളു​ക​ളി​ൽ എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്കു യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 33000-ഓ​ളം കു​ട്ടി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ജി​ല്ല​യി​ലാ​കെ 11707 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 6212 ആ​ണ്‍​കു​ട്ടി​ക​ളും 5495 പെ​ണ്‍​കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തി. എ​ന്നാ​ൽ ഇ​നി​യു​ള്ള പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ലേ വ്യ​ക്ത​മാ​കൂ എ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മ​റ്റു ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ചി​രു​ന്ന ഇ​ടു​ക്കി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ല​രും സ്വ​ന്തം ജി​ല്ല​യി​ൽ​ത​ന്നെ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു​പോ​ലെ ഇ​ടു​ക്കി ജി​ല്ല​യി​ൽ പ​ഠി​ച്ചി​രു​ന്ന മ​റ്റു ജി​ല്ല​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രും അ​വ​ര​വ​രു​ടെ ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഇ​പ്പോ​ൾ പ​രീ​ക്ഷ എ​ഴു​താ​നാ​വി​ല്ല.

159 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ വ​ണ്ട​ൻ​മേ​ട് പു​റ്റ​ടി​യി​ൽ എ​ൻ​എ​സ്പി​എ​ച്ച്എ​സ്എ​സ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി​രു​ന്നു. ഇ​വി​ടെ പ​രീ​ക്ഷ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​ണ്ട​ൻ​മേ​ട് എം​ഇ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​കും പ​രീ​ക്ഷാ​കേ​ന്ദ്രം സ​ജ്ജ​മാ​ക്കു​ക.

ക​ണ​ക്ക്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ക​ളാ​ണ് പ​ത്താം​ക്ലാ​സി​നു ന​ട​ക്കാ​നു​ള്ള​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 മു​ത​ലാ​ണ് പ​രീ​ക്ഷ. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഒ​രു ബെ​ഞ്ചി​ൽ ര​ണ്ടു​പേ​രെ​ന്ന രീ​തി​യി​ൽ 20 പേ​രാ​ണ് ഒ​രു ക്ലാ​സ്മു​റി​യി​ൽ ഇ​രു​ന്നി​രു​ന്ന​ത്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 30 പേ​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​നി മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി 20 കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മേ ഒ​രു ക്ലാ​സി​ൽ ഇ​രി​ക്കാ​ൻ ക​ഴി​യു. അ​തി​നാ​ൽ പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ന് ചി​ല സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ ക്ലാ​സ് മു​റി​ക​ൾ ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും. പ​രീ​ക്ഷാ നി​രീ​ക്ഷ​ക​രു​ടെ (ഇ​ൻ​വി​ജി​ലേ​റ്റ​ർ) എ​ണ്ണ​വും ക്ലാ​സ് മു​റി​ക​ൾ​ക്ക​നു​സ​രി​ച്ച് കൂ​ടും.