വാത്തിക്കുടി പഞ്ചായത്തിൽ തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ശ്ര​മ​മെ​ന്ന് യു​ഡി​എ​ഫ്
Saturday, May 23, 2020 11:01 PM IST
ക​ട്ട​പ്പ​ന: വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന അ​ഴി​മ​തി​ക​ളു​ടെ തെ​ളി​വ് ന​ശി​പ്പി​ക്കു​വാ​ൻ ഭ​ര​ണ​സ​മി​തി ശ്ര​മം ന​ട​ത്തു​ന്ന​താ​യി യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​ർ ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഉ​ദ്യോ​ഗ​സ്ഥ​രും​ചേ​ർ​ന്ന് ബി​ല്ലു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് തെ​ളി​വി​ല്ലാ​താ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​ത്. വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ന​ട​ത്തി​യ ക്ര​മേ​ക്കേ​ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി​യും ന​ൽ​കി.

ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ തൊ​ഴു​ത്ത്, ആ​ട്ടി​ൻ​കൂ​ട്, കോ​ഴി​ക്കൂ​ട് നി​ർ​മാ​ണ​ങ്ങ​ളി​ലാ​ണ് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ ന​ട​ന്ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ളും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ഇ​ടു​ക്കി ബി​ഡി​ഒ ഇ​ക്കാ​ര്യ​ത്തി​ൽ പ്രാ​ഥ​മി​ക തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​താ​യും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, കെ.​ബി. സെ​ൽ​വം, ടോ​മി തെ​ങ്ങും​പ​ള്ളി​ൽ എ​ന്നി​വ​രും യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ മി​നി സാ​ബു, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.